o അപകടത്തിലേക്ക് വഴിതിരിച്ചു വിടാൻ അവസരം കാത്ത് സ്കൂൾ പരിസരത്ത് ഫുട്പാത്തിൽ കോൺക്രീറ്റ് കട്ട*
Latest News


 

അപകടത്തിലേക്ക് വഴിതിരിച്ചു വിടാൻ അവസരം കാത്ത് സ്കൂൾ പരിസരത്ത് ഫുട്പാത്തിൽ കോൺക്രീറ്റ് കട്ട*

 *അപകടത്തിലേക്ക്  വഴിതിരിച്ചു വിടാൻ അവസരം കാത്ത് സ്കൂൾ പരിസരത്ത് ഫുട്പാത്തിൽ കോൺക്രീറ്റ് കട്ട* 




മാഹി : സ്റ്റാച്യൂ ജംഗ്ഷനും ജെ എൻജി എച്ച് എസ് എസ് സ്കൂളിനും ഇടയിലെ ഫുട്പാത്തിലാണ് വഴിമുടക്കിയായി ഈ കോൺക്രീറ്റ് കഷണം കിടക്കുന്നത്.

തെരുവ് വിളക്ക് പോസ്റ്റുകൾ  സ്ഥാപിച്ച കോൺക്രീറ്റ് ബീമാണ് സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ദുരന്തത്തിലേക്ക് വഴിയൊരുക്കാൻ അവസരം കാത്തു കിടക്കുന്നത്. 



അപകടം പിടിച്ച ഈ വളവിൽ കോൺക്രീറ്റ് ബിം കുറുകെ കിടക്കുന്നതിനാൽ കുട്ടികൾ റോഡിലിറങ്ങി നടക്കേണ്ടി വരുന്നു.



ഇന്നലെ ആരംഭിച്ച ബാലകലാമേളയ്ക്കെത്തുന്ന കുട്ടികളിൽ പലരും സ്ഥലത്ത് ട്രാഫിക്ക് പോലീസിന്റെ സാന്നിധ്യമുള്ളത് കൊണ്ട് മാത്രമാണ് വാഹനാപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.



രണ്ട് സ്കൂളുകൾക്ക് തൊട്ടടുത്ത് അപകടം പതിയിരിക്കുന്നത് കണ്ടിട്ടും , അപകടം നടന്നതിന് ശേഷം ബീം ഫുട്പാത്തിൽ നിന്നും മാറ്റാനായി കാത്തു നില്ക്കുകയാണ് അധികൃതർ.

Post a Comment

Previous Post Next Post