.സിൽവർ ലൈൻ സമരം ഒരു കോടി ഒപ്പ് ശേഖരണം കുഞ്ഞിപ്പള്ളിയിൽ ഉത്‌ഘാടനം ചെയ്യും.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അഴിയൂർ മേഖല കമ്മിറ്റി അംഗങ്ങളുടെയും പ്രധാന പ്രവർത്തകരുടെയും ഒരു യോഗം 16.12. 2022 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് മുക്കാളി വ്യാപാര ഭവനിൽ ചേർന്നു.
സമര സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾക്കനുസരിച്ച് സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതോടൊപ്പം സമരക്കാർക്കെതിരെ ചാർജ് ചെയ്ത മുഴുവൻ കേസുകളും പിൻവലിച്ച് ഉത്തരവിറക്കുന്നത് വരെ സമരം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബഹു.കേരള മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും സമർപ്പിക്കാനുള്ള ഒരു കോടി ഒപ്പ് ശേഖരണ പരിപാടി ഡിസംബർ 31 ന് കുഞ്ഞിപ്പള്ളിയിൽ ഉത്ഘാടനം നടത്താൻ തീരുമാനിച്ചു. ഒപ്പ് ശേഖരണം വനിതകളുടെ നേതൃത്വത്തിൽ അഴിയൂർ മേഖലയിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചും വീടുകൾ കയറിയും നടത്താൻ യോഗം തീരുമാനിച്ചു.
ഡിസംബർ 19 ന് കാട്ടില പീടികയിൽ വെച്ച് നടത്തുന്ന " കരുത്തിൻ വിജയഭേരി കത്തും സമരജ്വാല " പരിപാടിയിൽ അഴിയൂർ മേഖലയിൽ നിന്നും നല്ല പ്രാധിനിധ്യം ഉണ്ടാക്കാൻ തീരുമാനിച്ചു.
കണ്ണൂർ പഴയങ്ങാടി പുഴയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പോരാടി സ്റ്റേ ഉത്തരവ് സമ്പാദിച്ച സമരസമിതി സംസ്ഥാന കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. ചന്ദ്രാംഗദൻ മാടായിയെ യോഗം അഭിനന്ദിച്ചു.
ശ്രീ. ഷുഹൈബ് കൈ താൽ സ്വാഗതം ആശംസിച്ച യോഗത്തിന് ശ്രീ അശോകൻ കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി വടകര മണ്ഡലം കൺവീനർ ശ്രീ.ടി.സി.രാമചന്ദ്രൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ യോഗത്തിൽ വിശദീകരിച്ചു.ശ്രീ. നസീർ വീരോളി, ശ്രീമതി.സതി ടീച്ചർ മടപ്പള്ളി, വിദ്യ ശശീന്ദ്രൻ ,രമ കുനിയിൽ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ "അമൃതംഗമയ " നന്ദി പറഞ്ഞു.

Post a Comment