o നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
Latest News


 

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

 *നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു





തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം



തിരുവനന്തപുരം: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.




1955 ജൂണ്‍ 1ന് ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്‍റെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാട് ജനിച്ചു. പ്രേംകുമാർ ജനിച്ചു. പേയാട് ഗവണ്മെന്റ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്നുള്ള വിദ്യാഭ്യാസം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലായിരുന്നു.




സ്കൂൾ തലംവിട്ട് കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ “ജ്വാലാമുഖി’ എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്‌സിന്റെ “അനാമിക’ എന്ന നാടകത്തിലാണ് പ്രേക്ഷകര്‍ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികള്‍ക്കൊപ്പം കൊച്ചുപ്രേമന്‍ പ്രവര്‍ത്തിച്ചു. ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്‌സിന്റെ “അമൃതം ഗമയ’, വെഞ്ഞാറമ്മൂട് സംഘചേതനയുടെ “സ്വാതിതിരുനാള്‍’, “ഇന്ദുലേഖ’, രാജന്‍ പി. ദേവിന്റെ “ആദിത്യമംഗലം ആര്യവൈദ്യശാല’ തുടങ്ങിയവ. പ്രേമൻ നാടക സമിതിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അതേ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നു. പേരിലെ സാമ്യം രണ്ട് പേർക്കും ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോൾ അദ്ദേഹം കൊച്ചു പ്രേമൻ എന്നപേര് സ്വീകരിച്ചു.




പത്തു വര്‍ഷത്തിനു ശേഷം രാജസേനന്റെ ദില്ലിവാല രാജകുമാരൻ-’ല്‍ എത്തി. രാജസേനനൊടൊപ്പം എട്ടോളം ചിത്രങ്ങളില്‍ കൊച്ചുപ്രേമന്‍ ഭാഗമായി. കഥാനായകന്‍’ എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം സത്യന്‍ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. “”സിനിമാ നടന്‍ എന്ന ലേബല്‍ എനിക്ക് തന്നത് ഈ ചിത്രമാണ്”- എന്ന് അദ്ദേഹം പറയുന്നു. തമാശവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചത് ഗുരു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ജയരാജ് സംവിധാനം തിളക്കം’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയില്‍ തിരക്കായി. രഞ്ജിത്ത് സംവിധാനം ചെയ്ത "ലീല" -യില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായി. പക്ഷേ, വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായാണ്. ഏതാണ്ട് ഇരുനൂറോളം സിനിമകളിൽ കൊച്ചു പ്രേമൻ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. മകന്‍-ഹരികൃഷ്ണന്‍.

Post a Comment

Previous Post Next Post