കലാകായിക പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി
മാഹി: മലയാള കലാഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ കലാകായിക മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വ.എൻ കെ.സജ്ന സംസാരിച്ചു. ചിത്രകാരൻ പ്രശാന്ത് ഒളവിലം സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് കെ.അനീഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പ്രശസ്ത നർത്തകി ഷഹനാസിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സമ്മാനം നൽകുന്നു
Post a Comment