അനീമിയ മുക്ത പദ്ധതി
മാഹി : അഴിയൂർ പഞ്ചായത്ത് മാഹി മെഡിക്കൽ ആന്റ് ഡയഗ്നോസിസ്റ്റിക്ക് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന *അഴിയൂർ 12 ലേക്ക്* അനീമിയ മുക്ത പദ്ധതി നവംബർ 18 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഉച്ചക്ക് 2.30 ന് ബഹുമാനപ്പെട്ട തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. കെ.മുരളിധരൻ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ . എം.എം സി അഡ്മിനിസ്ടേറ്റിവ് ഓഫിസർ സോമൻ പന്തക്കൽ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പോസ്റ്റർ പ്രകാശനം ചെയ്യു. മുഖ്യാതിഥി കോഴിക്കോട് ജില്ല കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഢി പരിപാടിയിൽ പങ്കെടുക്കും.
Post a Comment