o തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മർദനം
Latest News


 

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മർദനം

 

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മർദനം



കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മർദനം. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന് 10 മണിക്കൂർ പിന്നിട്ടിട്ടും കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ സംഭവത്തിൽ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ.


കേരളത്തിൽ ജോലിക്കായി എത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ ഗണേഷനാണ് മർദനമേറ്റത്. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.


മർദനമേറ്റ ഗണേഷന്റെ നടുവിന് സാരമായി പരിക്കേറ്റു. കുട്ടിയെ ശിഹ്ഷാദ്

ചവിട്ടിതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

Post a Comment

Previous Post Next Post