*മടപ്പള്ളി കോളേജിന് പുറത്ത് കൊടി അഴിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം
*ഒരാൾക്ക് പരിക്ക്
മടപ്പള്ളി:
മടപ്പള്ളി ഗവൺമെൻറ് കോളേജ് കവാടത്തിന് സമീപത്ത് കെഎസ്‌യുവിന്റെ പതാക അഴിച്ചുമാറ്റിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു
യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ കോളേജിന്റെ താഴത്തെ റോഡിലുള്ള പതാക അഴിച്ചുമാറ്റിയതായി കെ എസ് യു ആരോപിച്ചു.
പ്രശ്നം സംഘർശത്തിന് വഴിയൊരുക്കുമെന്നു മനസ്സിലാക്കിയ നാട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ ഒരു സംഘം എതിർക്കുകയായിരുന്നു. കെഎസ്‌യു പതാക അഴിച്ചത് ശരിയല്ലെന്നും അഴിച്ചവർ തന്നെ കെട്ടണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെട്ട മടപ്പള്ളിയിലെ നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ അഴിച്ചവർ ഇതിനു തയ്യാറായില്ല. അതിനിടെ ഫോൺ സന്ദേശം മുഖാന്തരം നിരവധി പേർ സ്ഥലത്തേക്കെത്തി. സംഘർഷം ഒഴിവാക്കാൻ നാട്ടുകാർ ശ്രമം നടത്തുന്നതിനിടെ ഏതോ ഒരാൾ ഇഷ്ടിക കഷ്ണം ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു. ഇതോടെ സംഘർഷമായി. സംഭവവുമായി ബന്ധമില്ലാത്ത ഒരു നാട്ടുകാരന് പരിക്കേറ്റു. പതാക അഴിച്ചവർ ഉൾപ്പെടെ പലർക്കും സംഘട്ടനത്തിൽ പരിക്കുമേറ്റു. ഉടനെ ചോമ്പാല പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്

Post a Comment