o വനചിത്രപ്രദർശനം: കാൻസർ സെൻ്റർ ശിശു വിഭാഗത്തിനുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി സ്കൂൾ വിദ്യാർഥികളും
Latest News


 

വനചിത്രപ്രദർശനം: കാൻസർ സെൻ്റർ ശിശു വിഭാഗത്തിനുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി സ്കൂൾ വിദ്യാർഥികളും

 വനചിത്രപ്രദർശനം: കാൻസർ സെൻ്റർ ശിശു വിഭാഗത്തിനുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി സ്കൂൾ വിദ്യാർഥികളും



ന്യൂമാഹി : വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയുടെ വന ചിത്രപ്രദർശനം കാണുന്നതിനും സെമിനാറുകളിൽ പങ്കെടുക്കുന്നതിനുമായി വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ധാരാളം വിദ്യാർഥികൾ മലയാള കലാഗ്രാമത്തിൽ എത്തി. 

പ്രദർശനത്തിനുള്ള വന ചിത്രങ്ങൾ വില്പന നടത്തുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനം മലബാർ കാൻസർ സെൻ്ററിലെ ശിശു വിഭാഗത്തിനാണ് നൽകുന്നത്. വിവിധ സ്കൂളിൽ വിദ്യാർഥികൾ അവർ സമാഹരിച്ച തുകയ്ക്ക് ഫോട്ടോ വാക്കി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ചു. ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണിത് ചെയ്യുന്നത്. സ്കൂൾ തലത്തിൽ മാഹി എക്സൽ പബ്ലിക് സ്കൂൾ വിദ്യാർഥികളാണ് ആദ്യ ചിത്രം വാങ്ങിയത്. ചെമ്പ്ര എച്ച്.എച്ച്.എഫ്. ഇൻ്റർനാഷണൽ ഹൈസ്കൂൾ വിദ്യാർഥികൾ എബി എൻ. ജോസഫിൽ നിന്നും ചിത്രം ഏറ്റുവാങ്ങി. പ്രഥമ അധ്യാപിക ടി.കെ.റീജ, അധ്യാപികമാരായ പി.സുപ്രിയ, ദിവ്യ മനോജ്, സ്കൂൾ ലീഡർ ഹാമിസ് റെസ,  ഫാത്തിമ സിദ്ര എന്നിവർ ഏറ്റുവാങ്ങി. അസീസ് മാഹി, സംഘാടക സമിതി ഭാരവാഹികളായ സജിത്ത് നാരായണൻ, രാജേഷ് വി.ശിവദാസൻ, ബി.ബാലപ്രദീപ്, എ.രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post