മാഹി മേഖല കലോത്സവ് സംഘടിപ്പിച്ചു.
മാഹി: സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ മാഹി മേഖല കലോത്സവ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ കലാഭിരുചി പരീക്ഷിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആ വിഷ്ക്കരിച്ച് സമഗ്ര ശിക്ഷയിലൂടെ നടപ്പാക്കുന്നതാണ് കലാ ഉത്സവ്.
മാഹി സി.ഇ ഭരതൻ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടന്ന കലാ ഉത്സവ് വിദ്യാഭ്യാസ മേലധ്യക്ഷൻ പി ഉത്തമരാജൻ ഉദ്ഘാടനം ചെയ്തു. സി ഇ ഭരതൻ ഹയർ സെക്കൻ്ററി സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ ഏ. ഡി.പി.സി കെ പി ഹരീന്ദ്രൻ, ഉസ്മാൻ ഗവ. ഹൈസ്ക്കൂൾ പ്രധാനാധ്യാപകൻ എം.മുസ്തഫ എന്നിവർ സംസാരിച്ചു.
മാഹി മേഖലാതല മത്സരത്തിലെ വിജയികൾ പുതുച്ചേരിയിലെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യരാണ്. സംഗീതം, നൃത്തം, ചിത്രരചന, കളിമണ്ണിലെ ശില്പ നിർമ്മാണം, ഏക പാത്ര നാടകം, നാടൻ കളിപ്പാട്ട നിർമ്മാണവും കളികളും എന്നീ വിഷയങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്
Post a Comment