o കമ്മ്യൂണിയിസം തകർന്നടിഞ്ഞ പ്രത്യേയശാസ്ത്രം . കെ.പി.രാധാകൃഷ്ണൻ
Latest News


 

കമ്മ്യൂണിയിസം തകർന്നടിഞ്ഞ പ്രത്യേയശാസ്ത്രം . കെ.പി.രാധാകൃഷ്ണൻ

 കമ്മ്യൂണിയിസം  തകർന്നടിഞ്ഞ പ്രത്യേയശാസ്ത്രം . കെ.പി.രാധാകൃഷ്ണൻ



മാഹി : കമ്മ്യൂണിയിസം ലോകത്ത് ബഹു ഭൂരിപക്ഷം സ്ഥലങ്ങളിലും തകർന്ന് തരിപ്പണമായിരിക്കുകയാണെന്ന്  രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹ : കാര്യവാഹ് ശ്രീ.കെ.പി.രാധ കൃഷ്ണൻ പ്രസ്താവിച്ചു.


മാഹി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ചെമ്പ്രയിലെ സ്വർഗ്ഗീയ മധുസൂദനന്റെ 42ാം ബലിദാന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



മധുസൂദനൻ അടക്കമുള്ള സംഘത്തിന്റെ ബലിധാനികൾ ഏത് ആശയത്തിന്നും ആദർശത്തിനും വേണ്ടിയാണോ ജീവൻ നൽകിയത് അതേ ആശയത്തിനും ആദർശത്തിനും വേണ്ടി തന്നെയാണ്ഇന്നും സംഘം പ്രവർത്തിക്കുന്നത്. നേരെ മറിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ രക്തസാക്ഷികൾ എന്തിനെതിരെയാണോ പോരാടുകയും ജീവൻ നൽകുകയും ചെയ്തത് അത് നടപ്പില്ലാക്കാനാണ് കമ്മ്യൂണിസ്റ്റുകാർ ഇന്നു ശ്രമിക്കുന്നത്.


ലോകത്ത് കമ്മ്യൂണിസവും സോഷ്യലിസവും നടപ്പില്ലാക്കാൻ ശ്രമിച്ച രാജ്യങ്ങൾ എല്ലാം ഇന്നു ഈ ആശയങ്ങൾ മുന്നിൽ വെച്ചു കൊണ്ട് ഒരടി മുന്നോട്ട് പോകാൻ സാധ്യമല്ല എന്ന് തുറന്നു പ്രഖ്യാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു




മാഹി കോളേജിൽ എ.ബി.വി.പി. മാഹി നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ  മധുസൂദനൻ അനുസ്മര ണ പരിപാടിയിൽ ഖണ്ഡ് സഹ: കാര്യവാഹ് ജിറൺ പ്രസാദ് . മാഹി മണ്ഡലം കാര്യവാഹ് ഇ. അജേഷ്.എ.ബി.വി.പി. മാഹി കോളേജ് യൂനിറ്റ് പ്രസിഡണ്ട് വി.വൈഷ്ണവ് കുമാർ , യൂനിറ്റ് സിക്രട്ടറി ബി. അഞ്ജന എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post