ശബരിമല മേൽശാന്തിക്ക് വരവേൽപ്പ് നല്കി
ചൊക്ളി: ഒളവില ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് വരവേൽപ്പ് നൽകി.
ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ, ക്ഷേത്ര പരിസരത്ത് നിന്നും ഘോഷയാത്രയായി മേൽശാന്തിയെ ക്ഷേത്ര ത്തിലേക്ക് ആനയിച്ചു.
ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങ് കുമാരി ഗോപികയുടെ പ്രാർത്ഥനാലാപനത്തോടെ ആരംഭിച്ചു .
ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് പവിത്രൻ കൂലോത്ത് സ്വാഗതവും, പ്രസിഡണ്ട് പി വി രാജേന്ദ്രൻ അധ്യക്ഷതയും വഹിച്ചു.
സിക്രട്ടറി എം കുഞ്ഞി അനന്തൻ നിയുക്ത മേൽശാന്തിയെ പൊന്നാടയണിക്കുകയും, വൈസ് പ്രസിഡണ്ട് വടക്കയിൽ അശോകൻ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് ജയരാമൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി
അനിൽ കുമാർ നന്ദി പറഞ്ഞു





Post a Comment