പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി
മുൻ പ്രധാനമന്ത്രി യശശ്ശരീരനായ പണ്ഡിറ്റ് ജവഹർലാൽ നെഹറു വിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ തലശ്ശേരി സ്റ്റേഡിയം കോർണറിലെ നെഹറു സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസൻ അദ്ധ്യക്ഷം വഹിച്ചു.കർഷക കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി എം.വി സതീശൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഉസ്മാൻ പി വടക്കുമ്പാട്, പി.ഇമ്രാൻ ' വികെവി റഹീം, സുബൈർ കെട്ടിനകം, കെ.പി.ജയരാജൻ എന്നിവർ പ്രസംഗിച്ചു.

Post a Comment