*റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് ലഭിച്ച സ്വർണവും പണവും ഉടമയ്ക്ക് നൽകി*
തലശ്ശേരി : തലശ്ശേരി റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് കിട്ടിയ സ്വർ ണവും പണവുമടങ്ങിയ ബാഗ് ഉടമയ്ക്ക് നൽകി . വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഞ്ചുപവൻ സ്വർണവും 3000 രൂപയുമടങ്ങിയ ബാഗ് കിട്ടിയത് . സ്ത്രീയുടെ ബാഗ് പ്ലാറ്റ്ഫോമിലുള്ള വിവരം യാത്രക്കാരൻ ടിക്കറ്റ് എക്സാ മിനറെ അറിയിച്ചു . തലശ്ശേരി സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് എക്സാമിനർ കോഴിക്കോട് വില്യാപ്പള്ളി കാർത്തികപ്പള്ളിയിലെ ഭവിന കുട്ടാക്കൂൽ ബാഗ് എടുത്ത് ആർ.പി.എഫിന് കൈമാറി . വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെ ത്തിയ ഉടമയായ മംഗളൂരു മഞ്ജുനാഥ് റോഡ് ലൈൻസിനു സമീപ ത്തെ പദ്മിനി ഭായിയ്ക്ക് ബാഗ് നൽകി . തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച കണ്ണൂരിലേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽനിന്ന് വിവാഹ മോതിരം കളഞ്ഞുകിട്ടിയതായി ആർ.പി.എഫ് . അറിയിച്ചു .
Post a Comment