ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും
മയ്യഴി: പുരാതനമായ ചെമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് വ്യാഴാഴ്ച രാത്രി 7.20ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് കലവറ നിറക്കൽ ഉണ്ടാവും.
വിവിധ ദിവസങ്ങളിൽ ഗണപതി ഹോമം, ഭഗവതിസേവ, മുളപൂജ, കൊടി പൂജ, കലശാഭിഷേകം, ശ്രീഭൂതബലി, അത്താഴപൂജ, നാട് വലംവെക്കൽ, എന്നിവയുണ്ടാവും. ആധ്യാത്മിക പ്രഭാഷണം, ഭക്തിഗാനമേള, തിടമ്പ് നൃത്തം, തായമ്പക, ഗ്രാമബലി, കാഴ്ചശീവേലി, എന്നിവയും നടക്കും. 6 ന് വൈകുന്നേരം അഞ്ചിന് ചെമ്പ്ര കുന്നിൻ്റെ മുകളിലെ മൂലസ്ഥാനത്ത് ഇറക്കി വെച്ച് പൂജ, 7 ന് രാത്രി എട്ടിന് നാട് വലംവെക്കൽ, ഗ്രാമബലി, 8 ന് രാവിലെ 10ന് യാത്രാബലി, 11 ന് ആറാട്ട്, തുടർന്ന് കൊടിയിറക്കം. 9ച്ചക്ക് ആറാട്ട് സദ്യയോടുകൂടി ഉത്സസവം സമാപനം.
Post a Comment