o ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും*
Latest News


 

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും*

 *ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും*



 പാനൂർ : ചൊക്ളി ഉപജില്ല  സ്കൂൾ കലോത്സവം 12 , 14 , 15 , 16 തീയതികളിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും .22 വേദികളിൽ നാലായിരത്തോളം കുട്ടികൾ മാറ്റുരയ്ക്കും . ഹരിത പ്രോട്ടോകോൾ അനുസരിച്ചാണ് മേള . 


12 - ന് സ്റ്റേജിതര മത്സരങ്ങളും 14 , 15 , 16 തീയതികളിൽ സ്റ്റേജ് മത്സ രങ്ങളുമാണ് . 14 - ന് 12 മണിക്ക് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും . പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ അധ്യക്ഷനാകും . ചലച്ചിത്രതാരം ചിത്രാനായർ മുഖ്യാ തിഥിയായിരിക്കും . സുവനീർ പ്രകാശനം പാനൂർ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡൻറ് എ.ശൈലജ നിർവഹിക്കും . സമാപനസമ്മേളനം 16 - ന് വൈകിട്ട് 4.30 - ന് ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ. വെങ്ങര ഉദ്ഘാടനം ചെയ്യും . ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ അധ്യക്ഷത വഹിക്കും . പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെ യർമാൻ സി.കെ.അശോകൻ , മറ്റു ഭാരവാഹികളായ നസീർ ഇടവലത്ത് , സി.മീര , ലിതേഷ് കോളയാട് , കെ.സി.സജീവൻ , ടി.ജലേഷ് എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post