o ലഹരിക്കെതിരെ 14 ന് മയ്യഴിയിൽ മനുഷ്യ ശൃംഖല
Latest News


 

ലഹരിക്കെതിരെ 14 ന് മയ്യഴിയിൽ മനുഷ്യ ശൃംഖല

 ലഹരിക്കെതിരെ 14 ന് മയ്യഴിയിൽ മനുഷ്യ ശൃംഖല



മാഹി : ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരെ നാടിൻ്റെ മന:സ്സാക്ഷി ഉണർത്താൻ ശിശുദിനമായ നവമ്പർ 14 ന് കാലത്ത് 10.30 ന് മയ്യഴിയിൽ മനുഷ്യ ശൃംഖല തീർക്കുന്നു. മയ്യഴിയുടെ തെക്കൻ അതിർത്തിയായ പൂഴിത്തല തൊട്ട് ,വടക്കൻ അതിർത്തിയായ മാക്കുനി വരെ ശൃംഗലയൊരുക്കും. മയ്യഴി മേഖലയിലെ മുഴുവൻ രാഷ്ട്രീയ- സാംസ്ക്കാരിക - സേവന സംഘടനകൾ, മുഴുവൻ സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, യു.പി.തലം തൊട്ടുള്ള വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ കണ്ണികളാവും.സ്റ്റാച്യു സ്ക്വയറിൽ ഉദ്ഘാടന ചടങ്ങ് നടക്കും. പങ്കെടുത്ത മുഴുവൻ പേരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.

14 ന് കാലത്ത് 10 മണിക്ക് തന്നെ വിദ്യാർത്ഥികളും അദ്ധ്യാപകരും റോഡിൽ അണിനിരക്കും.10.29 ന് മുൻസിപ്പാൽ സൈറൺ മുഴങ്ങും.10.30 ന് പ്രതിജ്ഞയെടുക്കും. പത്ത് കി.മി. ദൈർഘ്യത്തിൽ നടക്കുന്ന ശൃംഖലയിൽ 11,000 പേർ അണി ചേരാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി രമേശ് പറമ്പത്ത് എംഎൽഎയും, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജനപ്രതിനിധികൾ, സാംസ്ക്കാരിക - കലാരംഗത്തെ പ്രമുഖർ തുടങ്ങി മയ്യഴി ജനതയാകെ കണ്ണികളാകും. പൂഴിത്തലയിൽ ആദ്യ കണ്ണിയായി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹിയും, മാക്കുനിയിൽ അവസാന കണ്ണിയായി നഗരസഭാ കമ്മീഷണർ വി.സുനിൽകുമാറും പങ്കെടുക്കും.  സി.ഇ.ഒ. ഉത്തമരാജ് മാഹിയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post