*വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജനകീയ പ്രതിഷേധം ഇന്ന് മുക്കാളി ടൗണിൽ*
മുക്കാളി :വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനും ഇടയാക്കുന്ന വൈദ്യുതിനിയമ ഭേദഗതി ബിൽ 2022 റദ്ദാക്കുക എന്നാവശ്യപ്പെട്ടും, പ്രസ്തുത ബില്ലിലെ ജന വിരുദ്ധവും തൊഴിലാളി ദ്രോഹവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും NCCOEEE അഴിയൂർ സെക്ഷന്റ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 4 മണിക്ക് മുക്കാളി ടൗണിൽ ജനസഭ സംഘടിപ്പിക്കുന്നു

Post a Comment