ലഹരി വിരുദ്ധ റാലി നടത്തി
അഴിയൂർ ; മയക്കുമരുന്നിനെതിരെ പടയൊരുക്കാമെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും, പ്രതിജ്ഞ്യ ചടങ്ങും നടത്തി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി മുക്കാളി ടൗണിൽ സമാപിച്ചു.
ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സാംസകാരിക സംഘടന പ്രതിനിധികൾ, ആരോഗ്യ, കുടുംബശ്രീ പ്രവർത്തകർ, സ്കൗട് ആന്റ് ഗൈഡ്‌സ് എന്നിവർ അണിചേർന്നു.
മുക്കാളി ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ലഹരിവിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ഇ അരുൺ കുമാർ,. രമ്യ കരോടി. കെ ലീല, കവിത അനിൽ കുമാർ, പ്രദീപ് ചോമ്പാല, കെ. പ്രീത, ബിന്ദു ജയ്സൺ , റഹീം പുഴക്കൽ, കെ കെ, ജയചന്ദ്രൻ, സാലിം പുനത്തിൽ,സാജിദ് നെല്ലോളി, കെ വി രാജൻ, സി എം സജീവൻ, കെ പി പ്രമോദ്, പി പങ്കജാക്ഷി , തുടങ്ങിയവർ നേതൃതം നൽകി .

Post a Comment