കരിയാട് സ്വദേശിയായ പൈലറ്റ് മരിച്ച നിലയിൽ
ചൊക്ലി ,കരിയാട് സ്വദേശിയായ പൈലറ്റിനെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം സംസം മൻസിൽ മുഹമ്മദ് ഷാഫി (30) മരിച്ചത്
എയർ അലയൻസിലെ പൈലറ്റായിരുന്നു.
ഡൽഹി ലെ താമസസ്ഥലത്താണ് ഷാഫിയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്
പരേതനായ സംസം മുഹമ്മദ് ഹാജിയുടെയും, ഹാജറയുടെയും മകനാണ്.
സഹോദരങ്ങൾ - ഷംസു, ഷംസീർ (ഇരുവരും ദുബൈ) ഷർമിന, ഷമീന, ഷാമിയ
ഇന്ന് രാവിലേ എത്തുന്ന മൃതദേഹം പത്ത് മണിക്ക് കരിയാട് പുതുശ്ശേരി പള്ളിയിൽ മയ്യത്ത് നിസ്കാരം ഉണ്ടായിരിക്കും.

Post a Comment