അഴിയൂരിലെ ടോൾ പ്ലാസ വിഷയം നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തി
ജനങ്ങൾക്ക് ബുദ്ധിമുട്ടായി രൂപപ്പെടുന്ന അഴിയൂരിലെ ടോൾ പ്ലാസ വിഷയം ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടിന് അയച്ച കത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. മുക്കാളി ടോൾ പ്ലാസ വരുന്നതുമായി ബന്ധപ്പെട്ട് അഴിയൂർ മുതൽ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന നിരവധി ജനങ്ങൾ പരാതിയുമായി ബിജെപിയെ സമീപിച്ചിരുന്നു. തുടർന്ന്
അഴിയൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സംഘം കഴിഞ്ഞ മാസം മുപ്പതാം തിയ്യതി മന്ത്രി രാജീവ് ചന്ദ്രശേഖരെ കോഴിക്കോട് വച്ച് നേരിൽകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുകയായിരുന്നു.
സർവ്വീസ് റോഡ് ഇല്ലാതിരിക്കുകയും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനു വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷിൻ്റെ നേതൃത്വത്തിൽ പാർട്ടി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുബീഷ് പി.വി, ജന: സെക്രട്ടറി മിഥുൻലാൽ, അഴിയൂർ പഞ്ചായത്ത് അംഗം പ്രീത പി.കെ, ജിതേഷ് .എം എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയത്. തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്ക്കരിക്കുമുൻപാകെ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ്....ബിജെപിയും ജനങ്ങളും ....
.jpg)
Post a Comment