o സംസ്ഥാനതല നദി ദിനാചരണം: നദീ ദ്വയ്-വാരാചരണ പരിപാടികളിൽ ലഫ്.ഗവർണ്ണറും മേധാ പട്കറും സംബന്ധിക്കും
Latest News


 

സംസ്ഥാനതല നദി ദിനാചരണം: നദീ ദ്വയ്-വാരാചരണ പരിപാടികളിൽ ലഫ്.ഗവർണ്ണറും മേധാ പട്കറും സംബന്ധിക്കും

 സംസ്ഥാനതല നദി ദിനാചരണം: നദീ ദ്വയ്-വാരാചരണ പരിപാടികളിൽ ലഫ്.ഗവർണ്ണറും മേധാ പട്കറും സംബന്ധിക്കും



മയ്യഴി: കേരള നദീ സംരക്ഷണ സമിതിയും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ചേർന്ന് മയ്യഴിപ്പുഴ തീരങ്ങളിൽ 21 മുതൽ ഒക്ടോബർ 3 വരെ നടത്തുന്ന നദീ ദ്വയ്-വാരാചരണ പരിപാടികൾക്ക് അന്തിമ രൂപം നൽകി. 


മയ്യഴിപ്പുഴ മാലിന്യമുക്തമാക്കാനുള്ള അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുള്ള 'ഹരിത ക്ലാസ്സ് മുറികളിലൂടെ ഹരിതഭവനം' സമഗ്ര പദ്ധതി, ഒക്ടോബർ 3ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാപട്കർ ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെ സാന്നിധ്യത്തിലാണ് ഈ പരിപാടി നടക്കുക.

വരാചാരണ പരിപാടികളുടെ സമാപന സമ്മേളനം പുതുച്ചേരി ലഫ്. ഗവർണ്ണർ തമിളസൈ സൗന്ദരരാജൻ ഉദ്ഘാടനം ചെയ്യും.


21 ന് മാഹി പുഴയാേരപ്പാതയിൽ ജനകീയ ശുചീകരണ യജ്ഞത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. മാഹി ജെ.എൻ.ജി.എച്ച്. സ്കൂളിലെ എൻ.എസ്.എസിൻ്റെ സഹകരണത്തോടെയാണ് ശുചീകരണം.

തുടർന്ന് പന്തക്കലിലെ ആശ്രയ സൊസൈറ്റിയുമായി ചേർന്ന് മാഹി പുഴയോര നടപ്പാതയിൽ സ്കൂൾ വിദ്യാർഥികൾക്കായി

വരവർണ്ണപ്പുഴകൾ' എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും ആകർഷകമായ സമ്മാനങ്ങളും നൽകും. മയ്യഴിപ്പുഴ ഒഴുകുന്ന 14 പഞ്ചായത്തുകളിലെയും രണ്ട് മുന്സിപ്പാലിറ്റികളിലെയും സ്‌കൂളുകളിൽ 28 ന് മാലിന്യ സംസ്‌കരണ ബോധവൽക്കരണത്തിനായി കുട്ടികളുടെ തെരുവ് നാടകം അവതരിപ്പിക്കും.

ഒക്ടോബർ 1, 2, 3 തീയ്യതികളിലായി പ്രകൃതി സ്നേഹ പുസ്തകങ്ങളുടെ പുസ്തകോത്സവം സംഘടിപ്പിക്കും. എഴുത്തുകാരൻ എം. മുകുന്ദൻ, വി.ആർ സുധീഷ്, വി.ടി മുരളി, ജയചന്ദ്രൻ മൊകേരി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ഒക്ടോബർ 2ന് മാഹി മഞ്ചക്കലിൽ പുഴയോര നടത്തവും ചിരാത് കയ്യിലേന്തി 'തെളിനീർ ചങ്ങല' തീർത്ത് നദീസംരക്ഷണ പ്രതിജ്ഞയെടുക്കും.

ഒക്ടോബർ 3 പുലർച്ചെ നദീ പ്രഭാത വന്ദനവും തുടർന്ന് നദി സംരക്ഷണ പോരാളികളുമായി വിദ്യാർഥികളുടെ സംവാദവും നടത്തും. സംഘാടക സമിതി സമ്മേളനം ഡോ. കെ. മധുസൂദനൻ കരിയാട് ഉദ്ഘാടനം ചെയ്തു. 

സംഘാടക സമിതി ജനറൽ കൺവീനർ ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ സി.കെ. രാജലക്ഷ്മി, ട്രഷറർ ദേവദാസ് മത്തത്ത്,

കെ.കെ ഭരതൻ, പി.കെ. രാജൻ കരിയാട്, കെ.ഇ.സുലോചന, ഡോ.പി. ദിലീപ് കോട്ടേമ്പ്രം, സി.എച്ച്.അനൂപ്, ഷഹനാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post