o വടകര സഹകരണ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
Latest News


 

വടകര സഹകരണ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി

 വടകര സഹകരണ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി





വടകര:വടകര സഹകരണ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി ആശുപത്രി കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സഹകരണ ആശുപത്രി പ്രസിഡണ്ട് ആർ ഗോപാലൻ ഓണാഘോഷങ്ങളുടെ  ഉദ്ഘാടനം നിർവഹിച്ചു.

 കലാകായിക മത്സരങ്ങൾ    

 വടകര ഡിവൈഎസ്പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശുപത്രി വൈസ് പ്രസിഡന്റ്  കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി പി കെ നിയാസ് ഡോ. ലത സുബ്രഹ്മണ്യം ആർട്ടിസ്റ്റ് രാംദാസ് വടകര അഡ്വ.ഇ കെ. നാരായണൻ ദിനേശ് മാക്കൂൽ, എന്നിവർ സംസാരിച്ചു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷംനേഷ് കെ. പി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് പുതുശ്ശേരി നന്ദിയും പറഞ്ഞു.

 തുടർന്നു നടന്ന കലാപരിപാടികളിൽ ആശുപത്രി ജീവനക്കാരുടെയും നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥിനികളുടെയും നേതൃത്വത്തിൽ തിരുവാതിരകളി, പൂക്കള മത്സരങ്ങൾ ഉൾപ്പെടെ നിരവധി കലാ മത്സരങ്ങൾ അരങ്ങേറി.

വിജയികൾക്ക് പ്രസിഡണ്ട് ആർ ഗോപാലൻ വൈസ് പ്രസിഡണ്ട്  കെ . ശ്രീധരൻ, ഡയറക്ടർ വത്സലൻ ,ഡോ.ലതാ സുബ്രഹ്മണ്യം, സെക്രട്ടറി നിയാസ്, മുൻ സെക്രട്ടറി എ കെ ശ്രീധരൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു

         .

Post a Comment

Previous Post Next Post