o മയ്യഴിയുടെ സ്വന്തം ശിക്കാര നാളെ സർവ്വീസ് തുടങ്ങുന്നു
Latest News


 

മയ്യഴിയുടെ സ്വന്തം ശിക്കാര നാളെ സർവ്വീസ് തുടങ്ങുന്നു

 *മയ്യഴിയുടെ സ്വന്തം ശിക്കാര നാളെ സർവ്വീസ് തുടങ്ങുന്നു.*



ചൊക്ളി : മയ്യഴിപ്പുഴയുടെയും , പുഴയോരത്തെ കണ്ടൽക്കാടുകളുടെയും , വശ്യമനോഹാരിത ആസ്വദിക്കുവാൻ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി മയ്യഴിയുടെ സ്വന്തം ശിക്കാര ജലകേളിക്കൊരുങ്ങി


  മയ്യഴി എന്ന് പേരിട്ട ശിക്കാര ബോട്ട് 

മോന്താൽ ബോട്ട് ജെട്ടിയിൽ വെച്ച് 

കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ ബുധനാഴ്ച്ച  വൈകീട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും.


മോന്താൽ ബോട്ട്ജെട്ടിയിൽ നിന്നും ആരംഭിച്ച് പെരിങ്ങത്തൂർ പുഴയുടെ ഭാഗങ്ങളിൽ കൂടി ഒരു മണിക്കൂറോളം കാഴ്ച്ചകൾ കണ്ടാസ്വദിക്കാനുള്ള അവസരമാണ് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.


ഒരു ട്രിപ്പിൽ 20 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.


ബർത്ത് ഡേ , എൻഗേജ്മെന്റ്, ഫാമിലി ഗെറ്റുഗെതർ പാർട്ടികൾ, ഫോട്ടോഷൂട്ട്  തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്


ഉദ്ഘാടനച്ചടങ്ങിൽ പാനൂർ മുനിസിപ്പാലിറ്റി ചെയർമാൻ

വി നാസർ മാസ്റ്റർ തുടങ്ങി വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

Post a Comment

Previous Post Next Post