o കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്റ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
Latest News


 

കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്റ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.

 കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്റ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.



 ഭിന്നശേഷിക്കാരായ 125 പേർക്ക് പലവ്യഞ്ജനങ്ങളും പച്ചക്ക റികളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുന്ന സ്പർശം 2022 പരിപാടി ഓർക്കാട്ടേരി ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ 75-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപംകൊടുത്ത കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷനിൽനിന്ന് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്ന ഭിന്ന ശേഷിക്കാർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ഫൗണ്ടേഷൻ ചെയർമാൻ പി.രമേ ഷ്ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് എം.പി ശിവാനന്ദൻ പെൻഷൻ വിതരണം നിർവഹിച്ചു. മടപ്പള്ളി ഗവ. കോള ജിൽനിന്ന് മാനവിക വിഷയങ്ങളായ എം.എ പൊളിറ്റിക്സ്, എം.എ ഹിസ്റ്ററി വിഷയ ങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ രണ്ടു വിദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവഹിച്ചു. 5000രൂപയും പ്രശസ്തി പ്രതവുമടങ്ങുന്നതാണ് എക്സലൻസ് അവാർഡ്. വാർഡുമെമ്പർ കെ പി ബിന്ദു, എൻ.കെ ഗോപാലൻ മാസ്റ്റർ, പി കെ രാജേഷ്, ഒ മഹേഷ് കുമാർ, എ.കെ ബാബു,പി പി ജാഫർ, ഒ നാണു മാസ്റ്റർ, ആർ. രാജഗോപാൽ, ടി കെ വാസു മാസ്റ്റർ, ശശി കൂർക്കയിൽ, പട്ടത്ത് രവീന്ദ്രൻ, ടി എൻ കെ പ്രഭാകരൻ, പി പി രതീശൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു

Post a Comment

Previous Post Next Post