മലേറിയ, മന്ത് രോഗ നിർണ്ണയ ക്യാമ്പ് നടത്തി
ന്യൂമാഹി ഗ്രാമപഞ്ചായത്ത് മലേറിയ മാസാചരണത്തിൻ്റെ ഭാഗമായി ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കണ്ണൂർ ജില്ല മിസ്റ്റ് ടീമും ചേർന്ന്
അതിഥി തൊഴിലാളികൾക്കായി മലേറിയ, മന്ത് രോഗ നിർണയ നിശാ ക്യാമ്പ് നടത്തി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് അംഗം മുഹമ്മദ് തമീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മഗേഷ് മാണിക്കോത്ത്, ടി.എ.ഷർമി രാജ്, ജില്ലാ മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ. പി.ആകാശ്, ജെ.എച്ച്.ഐ. മാരായ മുഹമ്മദ് സാബു സുമിത്ത് സത്യൻ, അഞ്ജലി, അസി. സെക്രട്ടറി അരുൺ ജിതേഷ്, ക്ലാർക്ക് ജംഷീർ എന്നിവർ നേതൃത്വം നൽകി. ആശാവർക്കർമാരായ രഞ്ജിനി, പ്രസീത, ശോഭ എന്നിവർ പങ്കാളികളായി. ക്യാമ്പിൽ 84 അതിഥി തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കി.

Post a Comment