ട്രീസ ജോളിക്ക് ജില്ലാ സ്പോർ ട്സ് കൗൺസിലിന്റെയും ചൊക്ലി മൊയാരം സ്പോർട്സ് അക്കാദമി യുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി
ചൊക്ലി കോമൺവെൽത്ത് ഗെ യിംസിൽ ഇരട്ടമെഡൽ നേടിയ കേരളത്തിലെ ആദ്യ വനിതാതാരം ട്രീസ ജോളിക്ക് ജില്ലാ സ്പോർ ട്സ് കൗൺസിലിന്റെയും ചൊക്ലി മൊയാരം സ്പോർട്സ് അക്കാദമി യുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി . ഓൾ ഇംഗ്ലണ്ട് ബാഡ്മിൻ റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം കൂടിയാണ് ട്രീസ ജോളി . ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു . ചൊക്ലി പഞ്ചായത്ത് പ്രസിഡൻ സി.കെ.രമ്യ അധ്യക്ഷത വഹി ച്ചു . കണ്ണൂർ സർവകലാശാല കായികവിഭാഗം മേധാവി ഡോ . അനിൽ രാമചന്ദ്രൻ , പി.അബ്ദുൽ അസീസ് , കെ.ശിവദാസൻ , ടി.ജ യേഷ് , പി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു . ട്രീസയുടെ മാതാ പിതാക്കളായ ജോളി മാത്യുവും ഡെയ്സിയും സഹോദരി മറിയ ജോളിയും പങ്കെടുത്തു .

Post a Comment