അനുമോദന സദസ്സ് സംഘടിപ്പിച്ചു.
അഴിയൂർ വനിത സഹകരണ സംഘത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി നേഴ്സ് ശ്രീമതി ജഹറാബി, ആശാവർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. കഴിഞ്ഞ കൊറോണ കാലത്തും തുടർന്നും പഞ്ചായത്തിലെ ആരോഗ്യ ശുചീകരണ രംഗങ്ങളിൽ സ്ത്യുത്യർഹമായ സേവനം നടത്തിവരുന്നവരെയാണ് ആദരിച്ചത്.അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യ അഥിതിയായി അഴിയൂർ പി. എച്ച്. സി യിലെ Dr.അബ്ദുൽ നസീറും അനുമോദന പ്രഭാഷണം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ശ്രീധരനും ആശംസ പ്രസംഗം പഞ്ചായത്ത് അംഗം ശ്രീ. സി. എം. സജീവനും നടത്തി. സംഘം പ്രസിഡണ്ട് ശ്രീമതി സി. എച്ച് പത്മജ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ഒ. കെ. ഷാജി സ്വാഗതവും ഡയറക്ടർ പങ്കജാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി നഴ്സ് ജഹറാബി, ആശവർക്കർ ലീഡർ ഷീബ അനിൽ, ഹരിതകർമ്മസേന ലീഡർ ഷിനി എന്നിവർ മറുപടി പ്രസംഗം നടത്തി.

Post a Comment