o അക്ഷരദീപ്തി അവാർഡ് നല്കി
Latest News


 

അക്ഷരദീപ്തി അവാർഡ് നല്കി



അക്ഷരദീപ്തി അവാർഡ് നല്കി

 പ്രമുഖ വ്യാപാരിയും, സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ  സഹകാരിയുമായിരുന്ന പി.എം നാണുവിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ,  അക്ഷരദീപ്തി അവാർഡ്  കൈമാറി

    വടകര:  മുൻകാല പ്രമുഖ വ്യാപാരിയും, സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രഗല്ഭ സഹകാരിയുമായിരുന്ന പി.എം നാണുവിൻ്റെ സ്മരണയ്ക്കായി മക്കൾ ഏർപ്പെടുത്തിയ, വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന അധ്യാപകന് ഏർപ്പെടുത്തിയ അക്ഷരദീപ്തി അവാർഡ് കോഴിക്കോട് ഡയറ്റ് ലക്ചറർ ടി.എൻ.കെ നിഷയ്ക്ക് ,വടകര എം.എൽ.എ കെ.കെ.രമ കൈമാറി. വടകര എസ്.എൻ.ഡി.പി ശാഖ സംഘടിപ്പിച്ച പരിപാടിയിൽ  പ്രസിഡണ്ട് കെ.കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ മുഖ്യഭാഷണം നടത്തി. പ്രിൻസിപ്പാൾ ദിനേശ് കരുവാൻകണ്ടി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.അവാർഡ് ജേതാവ് ടി.എൻ.കെ നിഷ മറുപടി പ്രസംഗം നടത്തി. വൃക്കരോഗിക്കുള്ള ചികിത്സാ സഹായം കെ.കെ രമ വിതരണം ചെയ്തു. യൂത്ത് മൂവ്മെൻ്റ്  ഏർപ്പെടുത്തിയ  വീൽചെയറുകളുടെ വിതരണം അഭിലാഷ് വിതരണം ചെയ്തു. ഹൈഡ്മിസ്ട്രസ് ലേഖ സജിത്ത്, പി.പി രാജൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ സ്വാഗതം പറഞ്ഞു.ശാഖ വൈസ് പ്രസിഡണ്ട് പി.എം മണി ബാബു നന്ദി പറഞ്ഞു.മുൻ പ്രിൻസിപ്പാൾ എം.ഹരീന്ദ്രൻ  അധ്യാപകദിന സന്ദേശം നൽകി.

Post a Comment

Previous Post Next Post