*പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയെ ബംഗ്ലാദേശ് ബോർഡറിന് സമീപത്തുവെച്ചു മാഹി പോലീസ് അറസ്റ്റ് ചെയ്തു*
മാഹി : ജാർഘണ്ട് സ്വേദേശിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ബംഗ്ളാദേശ് ബോർഡറിനടുത്ത വെസ്റ്റ് ബംഗാളിലെ ഗ്രാമത്തിൽ നിന്നും മാഹി പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 26നു ചൈൽഡ് ലൈനിന്റെ പരാതി പ്രകാരം പള്ളൂർ പോലീസ് സ്റ്റേഷനിൽ എസ് ഐ പി പി ജയരാജ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ബംഗാൾ സ്വേദേശി സഞ്ജിത് ഷിൽ [23] ആണ് പിടിയിലായത് .
മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശത്തിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ എ ശേഖറിന്റെ നേതൃത്വത്തിൽ ക്രൈം സ്വക്വാഡ് സ്പെഷ്യൽ ടീമംഗങ്ങളായ സുനിൽകുമാർ [എ എസ് ഐ ] ,വിനീഷ്കുമാർ [ഹെഡ് കോൺസ്റ്റബിൾ], ശ്രീജേഷ് സി വി . [കോൺസ്റ്റബിൾ ] എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ചയോളം ബംഗാൾ ,ജാർഘണ്ട് എന്നീ സ്ഥലങ്ങളിൽ പ്രതിക്കായി നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗ്ലാദേശിനടുത്തുള്ള വെസ്റ്റ് ബംഗാളിലെ ബേട്ടായി എന്ന ഗ്രാമത്തിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് ബംഗാൾ കോടതിയിൽ ഹാജരാക്കി പോണ്ടിച്ചേരിയിൽ കൊണ്ടുവന്നു.
പ്രതിയെ ഇന്ന്(20/08/2022) പോണ്ടിച്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി മാജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തെ പോണ്ടിച്ചേരി എസ് എസ് പി ദീപിക IPS, മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് എന്നിവർ അഭിനന്ദിച്ചു.
Post a Comment