ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഒരുക്കങ്ങൾ പൂർത്തിയായി
പാനൂർ :ശ്രീകൃഷ്ണജയന്തി ശോഭാ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രമോദ് പൊയിലൂർ, അനീഷ് ചെറമ്പ്, അജയൻ പൊയിലൂർ എന്നിവർ അറിയിച്ചു.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18 വ്യാഴം ശ്രീകൃഷ്ണജയന്തി ബാലദിനം ആയി ആഘോഷിക്കുന്നു.സ്വത്വം വീണ്ടെടുക്കാൻ സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് ബാലഗോകുലം ഈ വർഷം ജന്മാഷ്ടമി ആഘോഷിക്കുന്നത്.ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് 18 ന് വ്യാഴാഴ്ച പാനൂരിൽ മഹാശോഭ യാത്ര നടക്കുന്നതാണ്.പുത്തൂർ മടപ്പുര പരിസരത്തു നിന്നും, മേലെ പൂക്കോം തെക്കുംഭാഗം തെരു ഗണപതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന ശോഭാ യാത്രകൾ പാനൂർ ടൗണിൽ സംഗമിച്ച് വള്ളങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കുന്നു.ബാലദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 14ന് പതാകദിനം ആചരിക്കുകയുണ്ടായി. പാനൂർ മേഖലയിൽ 350 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാർ അണിനിരക്കുന്ന ശോഭാ യാത്രയിൽ നിശ്ചല ദൃശ്യങ്ങളുടെയും
ഗോപികാ നൃത്തത്തിന്റെയും പഞ്ചവാദ്യം, മുത്തുക്കുട, യോഗ് ചാപ് , കോൽക്കളി , താലപ്പൊലി, കേരളീയ വേഷം ധരിച്ച അമ്മമാർ , ഭജന സംഘം എന്നിവ യാത്രയ്ക്ക് മികവേകും.വിവിധ കേന്ദ്രങ്ങളിൽ കൃഷ്ണ കുടീരങ്ങൾ ഒരുക്കുന്നതാണ്.ബാലദിനാഘോഷത്തിന്റെ ഭാഗമായി ഗോപൂജ, സംസ്കാരിക സമ്മേളനങ്ങൾ എന്നിവയും നടക്കും.ശോഭാ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കുന്നതാണ്.
Post a Comment