o കർഷക ദിനം ആഘോഷിച്ചു
Latest News


 

കർഷക ദിനം ആഘോഷിച്ചു

 കർഷക ദിനം ആഘോഷിച്ചു



ഏറാമല ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം1, കർഷക ദിനം ആഘോഷിച്ചു. പരിപാടി കെ കെ രമ എം ൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല ഇങ്ങോളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത്‌ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൃഷിദർശൻ  ജാഥ സംഘടിപ്പിച്ചു.


ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരായ ശാന്ത ഇല്ലത്ത്, ശിവദാസൻ കുനിയിൽ, യാതവ് എ കെ, ഭാസ്കരൻ വരേപറമ്പത്, രമണി കൊറോമ്പള്ളി താഴേക്കുനി, ഷൈനി പ്രകാശൻ, റെജിലേഷ് കാട്ടുകുറ്റികുനിയിൽ, ബാലൻ തച്ചറോത്ത്എന്നിവരെ ആദരിച്ചു.


പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 19 വാർഡുകളിലെ ആറ് വീതം കർഷകരുടെ വീടുകളിൽ  കൃഷി ആരംഭിച്ചു.പരിപാടിയുടെ ഭാഗമായി കർഷകർക്ക് കൃഷി ഉപകരണങ്ങൾ വിതരണം ചെയ്തു.


ഏറാമല പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ  കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ് രാജ് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത  എം പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി കെ, ക്ഷേമ കാര്യാ വികസന ചെയർമാൻ  പ്രഭാകരൻ പറമ്പത്ത്, മറ്റു ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ,ബ്ലോക്ക്  പഞ്ചായത്ത് മെമ്പർമാരായ സൗമ്യ കെ പി , എ കെ ഗോപാലൻ, ഏറാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മനയത്ത് ചന്ദ്രൻ , കുന്നുമ്മക്കാര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കെ കൃഷ്ണൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post