o സൗത്ത് വയലളം യു പി സ്കൂളിന് മാഹി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അകമലർ88 കൂട്ടായ്മ കമ്പ്യൂട്ടറുകളും കളി ഉപകരണങ്ങളും സമ്മാനിച്ചു
Latest News


 

സൗത്ത് വയലളം യു പി സ്കൂളിന് മാഹി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അകമലർ88 കൂട്ടായ്മ കമ്പ്യൂട്ടറുകളും കളി ഉപകരണങ്ങളും സമ്മാനിച്ചു

 


സൗത്ത് വയലളം യു പി സ്കൂളിന് മാഹി കോളേജ്  പൂർവ്വ വിദ്യാർത്ഥി സംഘടനയായ അകമലർ88 കൂട്ടായ്മ കമ്പ്യൂട്ടറുകളും കളി ഉപകരണങ്ങളും സമ്മാനിച്ചു.



മാഹി :അകമലർ 88 മാഹി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗത്ത് വയലളം യു പി സ്കൂളിന് കമ്പ്യൂട്ടറുകളും സ്പോർട്സ് ഉപകരണങ്ങളും  നൽകി സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീ എം കെ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ അകമലർ കൂട്ടായ്മയുടെ കൺവീനർ സജിത്ത് നാരായണൻ ഉദ്ഘാടനം നടത്തി. ചെയർമാൻ അജിത്ത് വളവിൽ ഉപകരണങ്ങൾ കൈമാറി. സ്കൂൾ മാനേജറും ജ്ഞാനോധയം പ്രസിഡന്റുമായ അഡ്വക്കേറ്റ് സത്യൻ കെ , സി പി പ്രസിൽ ബാബു, ഡയറക്ടർ ഷിജു,പ്രജിഷ റിജിൻ , പ്രധാന അധ്യാപിക സുചിത്ര ടീച്ചർ ,ശുഹൈബ് മാളിയേക്കൽ, സന്തോഷ് പി ആർ ,സുരേഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post