ജെ. സി. ഐ. റിഥം സ്പെഷൽ സ്കൂൾ കലോത്സവം 26 ന് ധർമ്മടത്ത് .
ജെ. സി. ഐ തലശ്ശേരി കണ്ണൂർ, കാസർകോട്, വയനാട്, ജില്ലകളിലേയും മാഹിയിലെയും
സ്പെഷ്യൽ സ്കൂളിലെ 250ഓളം വിദ്യാർത്ഥികൾ സർഗ്ഗാത്മക ശേഷിയിൽ മാറ്റുരക്കുന്ന റിഥം സ്കൂൾ കലോത്സവം 26 ന് ധർമ്മടത്തെ ജേസി സ്പെഷൽ സ്കൂളിൽ അരങ്ങേറും - ഇതിൻ്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജേസി ഐ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.25 ഓളം സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും. മത്സരിക്കുന്നവർക്കെല്ലാം പ്രത്യേക സമ്മാനങ്ങളും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്കൂളുകൾക്ക് ട്രോഫിയും നൽകും - 26 ന് രാവിലെ 9.30 മുതലാണ് കലോത്സവം ആരംഭിക്കുന്നത്. കാസർകോഡ്, കണ്ണൂർ, വയനാട്, മാഹി മേഖലകളെ പ്രതിനിധീകരിക്കുന്ന ജേസി സോൺ 19 ആണ് കലാവിരുന്ന് സംഘടിപ്പിക്കുന്നത്.. സോൺ ഡയറക്ടർമാരായ രജീഷ് ഉദുമ, ജെസിൽ ജയൻ ,Jci ടെലിച്ചറിപ്രസിഡണ്ട് രാജേഷ് അലങ്കാർ , പ്രസീത ബാബു എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു..

Post a Comment