അറിയിപ്പ്
മയ്യഴിയിലെ ചുവപ്പ് റേഷൻ കാർഡ് (ബി പി എൽ ) ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന സ്കീം പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള 2022 ജൂൺ & ജൂലൈ മാസത്തേക്കുള്ള സൗജന്യ അരി ഒരാൾക്ക് മാസം 5കിലോഗ്രാം വീതം 30/06/2022(വ്യാഴം ),1/07/2022(വെള്ളി ) എന്നീ ദിവസങ്ങളിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
വിതരണസമയം ഉച്ചക്ക് ശേഷം 2:00 മണി മുതൽ 5:00വരെ.
വിതരണ കേന്ദ്രവും ഡിപ്പോ നമ്പറും :
ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ, പാറക്കൽ (1,2,3,4,5,16), ജവഹർ മിനി ബാലഭവൻ
പള്ളൂർ(KGGHS കോമ്പൗണ്ട് ),(6,7,9,10,11,12,15,18 ) അംഗനവാടി വെസ്റ്റ് പള്ളൂർ (Nr. ശ്രീ സുബ്രഹ്മണ്യൻ കോവിൽ )(8,17), കമ്മ്യൂണിറ്റി ഹാൾ, കണ്ണച്ചാങ്കണ്ടി കോളനി, പന്തക്കൽ (13,14) '
സൗജന്യ അരി വാങ്ങാൻ വരുന്ന വ്യക്തിയുടെ പേര് റേഷൻ കാർഡിൽ ഉണ്ടായിരിക്കണം. ഇവർ റേഷൻ കാർഡും തിരിച്ചറിയൽ രേഖയും ആവശ്യമായ സഞ്ചിയുമായി വിതരണകേന്ദ്രത്തിലെത്തി അരി കൈപറ്റേണ്ടതാണ്.
പ്രയാധിക്യമുള്ളവർ അരിവാങ്ങാൻ അവരുടെ ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണ്.
റീജ്യണൽഅഡ്മിനിസ്ട്രേറ്റർ
മാഹീ
Post a Comment