ആസാദി കാ അമൃത് ഉത്സവത്തിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായുള്ള ഉപ്പുസത്യാഗ്രഹ സ്മൃതിയാത്രയ്ക്ക് മാഹിയിൽ പൗരസമിതി സ്വീകരണം നല്കി*
മാഹി:സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേളപ്പജി നടത്തിയ ഉപ്പു സത്യാഗ്രഹസമര യാത്രയുടെ ഓർമ്മയ്ക്കായി ഏപ്രിൽ മാസം പത്താം തീയതി കോഴിക്കോട് വെച്ച് ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത കോഴിക്കോട് മുതൽ പയ്യന്നൂർ വരെ നടത്തുന്ന ഉപ്പുസത്യാഗ്രഹ സ്മൃതിയാത്രയ്ക്ക് ഞായറാഴ്ച്ച വൈകുന്നേരം മാഹി പൂഴിത്തലയിൽ വെച്ച് പൗര സമിതി സ്വീകരണം നല്കി .
ബുള്ളറ്റ് റാലിയുടെയും ,
ചെണ്ടമേളത്തിന്റെയും , മാഹി സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരി സംഘത്തിന്റെയും അകമ്പടിയോട് കൂടി വന്ന സ്വീകരണയാത്രയിൽ നിരവധി പേർ പങ്കെടുത്തു.
തുടർന്ന് മാഹി മുൻസിപ്പൽ മൈതാനത്ത് വെച്ച് നടന്ന പൊതുസമ്മേളനം
പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു.
ടി രാജശേഖരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അശോകൻ പള്ളൂർ സ്വാഗതവും ദിയാ ദിനേഷ് വന്ദേമാതരവും ആലപിച്ചു.
കേസരി ചീഫ് എഡിറ്റർ എൻ ആർ മധു മുഖ്യപ്രഭാഷണം നടത്തി.
ഡോ.കെ പ്രകാശൻ ആശംസയും ,
ടി. പ്രതീഷ് കുമാർ നന്ദിയും പറഞ്ഞു.
സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരി സംഘത്തിന്റെ കളരിപ്പയറ്റും ,
ചെമ്പ്രയിലെ യദുപ്രിയ , ശിവദ, വിഷ്ണുപ്രിയ എന്നിവർ ചേർന്ന് നടത്തിയ വന്ദേ മാതരം ഗാന രംഗത്തിന്റെ നൃത്താവിഷ്കാരവും ,
നന്ദന ചെമ്പ്രയുടെ ഭാരതാംബ വേഷവും സമ്മേളനത്തിന് വേറിട്ട അനുഭവം പകർന്നു.
ചടങ്ങിൽ വെച്ച് സി എച്ച് കളരി സംഘം ഗുരുക്കൾ ജനീഷിനെയും , ഡോ.ടി വി പ്രകാശിനെയും ആദരിച്ചു.
സ്മൃതി യാത്ര 23 ന് പയ്യന്നൂരിൽ സമാപിക്കും
Post a Comment