o സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടന്നു
Latest News


 

സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടന്നു

 *ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മാഹി  ഹ്യൂമൺ ചാരിറ്റബിൾ & കൾച്ചർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണയവും ഡാറ്റാ കലക്ഷനും, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പും നടന്നു.*


*മാർച്ച് 13 ന് രാവിലെ 9.30 മുതൽ 1 മണി വരെ മാഹി മുണ്ടോക്കിലെ ഹ്യൂമൺ ഓഫീസിൽ വെച്ച്  ശ്രീ :കെ ഇ മമ്മുവിന്റെ  അദ്ധ്യക്ഷതയിൽ  നടന്ന പരിപാടി ഹ്യൂമൺ ചാരിറ്റബിൾ പ്രസിഡന്റ് ശ്രീ :പി കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു.



ചടങ്ങിൽ മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് കൗൺസിലർ ഇസ്രത്ത്, ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ഹ്യൂമൺ സെക്രട്ടറി അനിലാ രമേഷ്, ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി,പർവീസ് മുണ്ടോക്ക്, സലാം മണ്ടോളി, മലബാർ കണ്ണാശുപത്രി  കൗൺസിലർ റിസ്വാന, എസ്സ് ഗിരീഷ് എന്നിവർ സംസാരിച്ചു.



 ക്യാമ്പുകൾക്ക് ഷുഫൈസ് മഞ്ചക്കൽ, വിനീഷ്, സാമിർ, ജിതിൻ,  പി പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, കാർത്തു വിജയ്, അനിൽ കുമാർ കെ, സനീഷ് മെഡിനോവ, വിമൽ കുമാർ വി,എന്നിവർ നേതൃത്വം നൽകി.



മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് 50ലേറെ പേർ രക്തദാനം നടത്തി. മെഡിനോവ ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയവും, മലബാർ ഐ കെയർ ഹോസ്പിറ്റൽ കണ്ണൂരിന്റെ സഹകരണത്തോടെ സൗജന്യ നേത്രതിമിര പരിശോധനയും നടന്നു.




ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾ 50 ശതമാനം വിലക്കുറവിൽ കണ്ണടയും തുടർചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന്  മലബാർ ഐ കെയർ കോർഡിനേറ്റർ സജു അറിയിച്ചു.






Post a Comment

Previous Post Next Post