'സദു അലിയുരിന് ഓർമ്മ പൂക്കളുമായി നിറ തീരം ചിത്രകലാ ക്യാമ്പ്..
അഴിയൂർ : വിഖ്യാത ചിത്രകാരൻ സദു അലിയൂരിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു കൊണ്ട് ചോമ്പാൽ കാപ്പുഴക്കൽ ബീച്ചിൽ നിറ തീരം ചിത്ര കലാ ക്യാമ്പ് നടത്തി. കേരളത്തിലെ അറിയപ്പെടുന്ന 35 കലാ കാരന്മാർ പങ്കെടുത്തു. പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. കോട്ടയിൽ രാധാകൃഷ്ണൻ, വാർഡ് മെമ്പർ കവിത, ടി. പി ശ്രീധരൻ, ജഗദീഷ് പാലയാട്ട് എന്നിവർ സംസാരിച്ചു. തുടർന്നു കുട്ടികൾക്കായി പട്ടം പറത്തൽ മേള നടന്നു. വൈകീട്ട് നടന്ന അനുസ്മരണപരിപാടിയിൽ അഭിലാഷ് തിരുവോത്ത്, സുരേഷ്‌കൂത്തുപറമ്പ്, ലിധി ലാൽ (ജാനു തമാശ ), പ്രമോദ് മാണിക്കോത്ത്, കലേഷ് കെ. ദാസ് എന്നിവർ പങ്കെടുത്തു ചടങ്ങിൽ ബാല ചിത്രകാരൻ ഹർഷൽ ദീപ്തിനെ ആദരിച്ചു.
Post a Comment