ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠അന്താരാഷ്ട്ര ഗോൾഡൻ റിട്രീവർ ദിനം*
*💠അമേരിക്കൻ ചിത്രകാരന്മാരുടെ ദിനം*
*💠ദേശീയ വിവാഹ മോതിരം ദിനം*
*💠ദേശീയ വനിതാ ഫിസിഷ്യൻസ് ദിനം*
*💠ദേശീയ കോർഡോവ ഐസ് വേം ദിനം*
*💠ദേശീയ കാണാതായ വ്യക്തികളുടെ ദിനം*
*💠ദേശീയ രോഗികളുടെ തിരിച്ചറിയൽ ദിനം*
*💠വീരദിനം (മൊസാംബിക്)*
*💠വെറ്ററൻസ് ദിനം (തായ്‌ലൻഡ്)*
*💠ദേശീയ സ്വെറ്റർ ദിനം (കാനഡ)*
*💠ദേശീയ കാരറ്റ് കേക്ക് ദിനം (യു.എസ്.എ)*
*💠നാല് ചാപ്ലിൻമാരുടെ സ്മാരക ദിനം (യുഎസ്എ)*
*💠രക്തസാക്ഷി ദിനം (സാവോ ടോമും പ്രിൻസിപ്പും)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1690* – ```മസാച്യുസെറ്റ്സ് കോളനി അമേരിക്കയിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കി.```
*🌐1834* - ```വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.```
*🌐1870* - ```അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതി അംഗീകരിച്ചു, വംശം പരിഗണിക്കാതെ പുരുഷ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പുനൽകുന്നു.```
*🌐1913* - ```അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനയുടെ പതിനാറാം ഭേദഗതി അംഗീകരിച്ചു, ആദായനികുതി ചുമത്താനും ശേഖരിക്കാനും ഫെഡറൽ സർക്കാരിനെ അധികാരപ്പെടുത്തി .```
*🌐1917* - ```ലണ്ടനിൽ ടാക്സി ഡ്രൈവർമാർ ആകാൻ സ്ത്രീകൾക്ക് സർക്കാർ അനുമതി നൽകി.```
*🌐1925*- ```ഇന്ത്യൻ റെയിൽവേയുടെ ആദ്യ വൈദ്യുതീകരണ പാത (മുംബൈ – കുർള)ഉദ്ഘാടനം നടന്നു.```
*🌐1928* - ```സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തി.```
*🌐1944* – ```രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി.```
*🌐1945* – ```രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ ജപ്പാനെതിരെ ശാന്തസമുദ്രയുദ്ധത്തിൽ അണിചേരാമെന്നു സമ്മതിച്ചു.```
*🌐1966* - ```സോവിയറ്റ് യൂണിയന്റെ ലൂണാ-9 ചന്ദ്രനിലിറങ്ങി.```
*🌐1970* - ```ഇന്ത്യയിലെ ആദ്യത്തെ കൽക്കരി അടിസ്ഥാനമാക്കിയ രാസവള ഫാക്ടറിക്ക് ഒറീസയിലെ താൽച്ചറിൽ തറക്കല്ലിട്ടു.```
*🌐1981* - ```യു.ജി.സി. ചെയർപേഴ്സണായി മാധുരി ഷാ നിയമിതയായി.```
*🌐1987* - ```എറണാകുളം ജില്ലയിലെ ഇടമലയാർ ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉല്പ്പാദനമാരംഭിച്ചു.```
*🌐1995* - ```ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് എസ്ടിഎസ്-63 ദൗത്യം ആരംഭിച്ചതോടെ സ്‌പേസ് ഷട്ടിൽ പൈലറ്റ് ചെയ്യുന്ന ആദ്യ വനിതാ ബഹിരാകാശയാത്രികയായി എലീൻ കോളിൻസ് മാറി.```
*🌐2007* - ```ബാഗ്ദാദ് മാർക്കറ്റ് ബോംബ് സ്ഫോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```
*🌐2013* - ```സ്ത്രി സുരക്ഷാ നിയമം നിലവിൽ വന്നു.```
*🌐2014* - ```റഷ്യയിൽ മോസ്കോയിൽ രണ്ടു വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തുകയും 29 വിദ്യാർത്ഥികളെ ബന്ദികളാക്കുകയും ചെയ്തു.```
*🌐2016* - ```സിയാച്ചിനിൽ മഞ്ഞു പാളികൾക്കടിയിൽപെട്ട് പത്ത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.```
*🌐2018* - ```ന്യൂസിലാൻഡിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയെ തോല്പിച്ച് ഇന്ത്യ കപ്പ് നേടി.```
*🌐2019* - ```ഋഷികുമാര്‍ ശുക്ല സിബിഐ ഡയറക്ടർ ആയി നിയമിതനായി.```
*🌐2019* - ```ആഗോള കത്തോലിക്ക തലവൻ ഫ്രാൻസിസ് മാർപ്പാപ്പ യു എ ഇ യിൽ എത്തിച്ചേർന്നു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹നടുവട്ടം ഗോപാലകൃഷ്ണൻ* - ```മലയാളത്തിലെ ഒരു ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണൻ (ജനനം :1951 ഫെബ്രുവരി 3). മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം. 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ സംസ്‌കാരമുദ്രകൾ എന്ന കൃതിയ്ക്ക് മികച്ച വൈജ്ഞാനികസാഹിത്യ പുരസ്കാരം ലഭിച്ചു.```
*🌹സിലമ്പരസൻ* - ```ഒരു തമിഴ് ചലചിത്ര നടനും സംവിധായകനും പിന്നണി ഗായകനുമായ തേശിങ്കു രാജേന്ദർ സിലമ്പരശൻ എന്ന സിമ്പു എന്നും STR എന്നും യങ്ങ് സുപ്പർ സ്റ്റാർ എന്നും അറിയപ്പെടുന്ന നടനാണ് സിലമ്പരശൻ (1985 ഫെബ്രുവരി 3).```
*🌹എലിസബത്ത് ബ്ലാക്‌വെൽ* - ```യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയ ആദ്യവനിതയാണ് എലിസബത്ത് ബ്ലാക്ക്വെൽ (3 February 1821– 31 May 1910). ബ്ലാക്ക്വെൽ ബ്രിട്ടീഷ് ഡോക്ടർ ആയിരുന്നു . അമേരിക്ക, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ സ്ത്രീകളിൽ വൈദ്യശാസ്‌ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമപങ്കുവഹിച്ച സമൂഹിക പരിഷ്കർത്താക്കളിൽ മുന്നിട്ടു നിന്നിരുന്ന ഓരാളാണ് എലിസബത്ത് ബ്ലാക്ക്വെൽ.```
*🌹രഘുറാം രാജൻ* - ```പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജൻ (ജനനം :3 ഫെബ്രുവരി 1963) ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2013 സെപ്റ്റംബർ 4നാണ് ഇദ്ദേഹം പദവിയിലെത്തിയത്.```
*🌹കാൾ തിയോഡർ ഡ്രെയർ* - ```ലോകസിനിമയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന ഒരു ഡാനിഷ് ചലചിത്ര സംവിധായകനാണ് കാൾ തിഓഡർ ഡയർ (Carl Theodor Dreyer). 1889 ഫെബ്രുവരി 3 നു ഡെന്മാർക്കിലെ കോപ്പൻ ഹെഗനിൽ ജനനം. ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖൻ.```
*🌹ചരൺജിത് സിങ്ങ്* - ```ജപ്പാനിലെ ടോക്കിയോയിൽ 1964 ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്നു ചരൺജിത് സിംഗ് (ജനനം: ഫെബ്രുവരി 3, 1931) .```
*🌹ഇ.പി. തോംസൺ* - ```ബ്രിട്ടിഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു ഇ.പി. തോംസൺ (ജനനം 3 ഫെബ്രുവരി 1924 - മരണം 28 ഓഗസ്റ്റ് 1993). തന്റെ ജ്യേഷ്ഠന്റെ വിപ്ലവാശയങ്ങളെക്കുറിച്ച് മാതാവുമായിച്ചേർന്ന് 1947-ൽ ദേർ ഈസ് എ സ്പിരിറ്റ് ഇൻ യൂറോപ്പ്: എ മെമ്മയർ ഒഫ് ഫ്രാങ്ക് തോംസൺ എന്ന കൃതി രചിച്ചു.```
*🌹സാലിസ്ബറി പ്രഭു* - ```ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കൺസെർവേറ്റീവ് രാഷ്ട്രീയക്കാരനാണ് സാലിസ്ബറി പ്രഭു എന്നറിയപ്പെടുന്ന റോബെർട്ട് ആർതർ റ്റാൽബോട്ട് ഗ്യാസ്കോയ്ൻ-സെസിൽ (ജീവിതകാലം: 1830 ഫെബ്രുവരി 3 - 1903 ഓഗസ്റ്റ് 22) . മൂന്നു പ്രാവശ്യമായി മൊത്തം പതിമൂന്നുവർഷത്തിലധികം അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ബ്രിട്ടന്റെ വിദേശകാര്യസെക്രട്ടറിയായും ഇന്ത്യക്കുവേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.```
*🌹സുഹാസിനി ഗാംഗുലി* - ```ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ വനിത സ്വാതന്ത്ര്യ സമര സേനാനിയാണ് സുഹാസിനി ഗാംഗുലി (3 ഫെബ്രുവരി 1909 - മാർച്ച് 23, 1965) .```
*🌹ജയൻ വർമ* - ```ഇൻഡ്യയിൽ ജനിച്ചു വളർന്ന ഒരു ബേസ് ഗിറ്റാറിസ്റ്റ് ആണ് ജയൻ വർമ എന്നറിപ്പെടുന്ന ജയകുമാർ കേരളവർമ്മ (Born :3 February 1961) . 1981ൽ ആണു സംഗീത ലോകത്തേക്ക് പ്രവേശിച്ചത്. മൃദംഗം, തബല എന്നീ ഉപകരണ വായിക്കുന്ന രീതിയിൽ ബേസ് ഗിറ്റാർ വായിക്കുന്ന രീതിയാണു ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഈ രീതിയിലുള്ള വായനാ ശൈലിയെ ഇൻഡ്യൻ സ്ലാപ് ബേസ് എന്നു പിന്നീട് അറിയപ്പെട്ടു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷എൻ.പി. ചെല്ലപ്പൻനായർ* - ```പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ (ജനനം: 1903 - മരണം : 3 ഫെബ്രുവരി 1972). ധാരാളം നാടകങ്ങൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നുവത്രേ. ഒരു ചരിത്ര പണ്ഠിതനുമായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.```
*🌷സി.എൻ. അണ്ണാദുരൈ* - ```ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനും തമിഴ്‌ജനതയുടെ നേതാവുമായിരുന്നു സി.എൻ.അണ്ണാദുരൈ (ജനനം സെപ്റ്റംബർ 15, 1909 - മരണം ഫെബ്രുവരി 3, 1969). അദ്ദേഹം മികച്ച വാഗ്‌മിയും പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു. അണ്ണാദുരൈ ഒരു രാഷ്ട്രീയനേതാവ് എന്നതു കൂടാതെ സാഹിത്യകാരനെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. 1968-ൽ മദ്രാസിൽ ഒന്നാം ലോക തമിഴ് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു അണ്ണാദുരൈ. “കമ്പരാമായണം” എന്ന പഠനഗ്രന്ഥം ശ്രദ്ധാർഹമാണ്. “നല്ലവൻ വാഴ്ക”, “കെട്ടിയ താലി”,റംഗൂൺ രാധ, വേലൈക്കാരി, റോമാപുരി റാണികൾ, ചന്ദ്രോദയം, ചന്ദ്രമോഹനൻ എന്നീ ആഖ്യായികകളും ചില ചലചിത്രകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികൾ. ഇവയിൽ പലതും ചലച്ചിത്രരൂപേണ പുനരാവിഷ്കൃതങ്ങളായിട്ടുണ്ട്. കമ്പരുടെ രാമായണത്തെ ആസ്പദമാക്കി രചിച്ച കമ്പരസം എന്ന പഠനഗ്രന്ഥമാണ് അണ്ണാദുരൈയുടെ ശ്രദ്ധേയമായ മറ്റൊരു കൃതി.```
*🌷മച്ചാൻ വർഗ്ഗീസ്* - ```ഒരു മലയാളചലച്ചിത്രനടനും മിമിക്രി താരവുമായിരുന്നു എം.എൽ. വർഗ്ഗീസ്[1] എന്ന മച്ചാൻ വർഗ്ഗീസ്(1960-ഫെബ്രുവരി 3 2011). സിദ്ദിഖ് ലാൽ, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടുകളുടെ ചലച്ചിത്രങ്ങളിലൂടെയാണ് മച്ചാൻ വർഗ്ഗീസ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. മിമിക്രി നാടക രംഗത്തു നിന്നാണ് മച്ചാൻ വർഗീസ് ചലച്ചിത്ര ലോകത്തെത്തുന്നത്. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.```
*🌷അഗസ്റ്റിൻ ജോസഫ്* - ```മലയാളത്തിലെ ഒരുകാലത്തെ പ്രഗല്ഭനായ നാടകനടനും ഗായകനുമായിരുന്നു അഗസ്റ്റിൻ ജോസഫ് എന്ന പേരിൽ വിഖ്യാതനായിരുന്ന കെ.എ. ജോസഫ് (മാർച്ച് 24, 1912 - ഫെബ്രുവരി 3, 1965). ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റെ പിതാവും മറ്റൊരു പ്രമുഖ ഗായകനായ വിജയ് യേശുദാസിന്റെ പിതാമഹനുമായിരുന്നു ഇദ്ദേഹം.```
*🌷കാൾ ലുഡ്‌വിഗ് ബ്ല്യൂം* - ```ഒരു ജർമ്മൻ-ഡച്ച് സസ്യശാസ്ത്രജ്ഞൻ ആണ് കാൾ ലുഡ്‌വിഗ് ബ്ല്യൂം (9 June 1796 – 3 February 1862). ലെയ്ഡനിലെ സ്റ്റേറ്റ് ഹെർബേറിയത്തിലെ ഡയറക്ടർ ആയിരുന്നു.Blume. എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.```
*🌷ക്രിസ്റ്റ്യൻ ഡെ വിറ്റ്* - ```ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാവും ഒളിപ്പോരാളിയുമായിരുന്നു ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ് (1854 ഒക്ടോബർ 7 - 1922 ഫെബ്രുവരി 3). 1914-ൽ നാഷണൽ പാർട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയവരിൽ ഡെ വിറ്റും ഉണ്ടായിരുന്നു.യുദ്ധകാല അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ഇദ്ദേഹം രചിച്ച ത്രീ ഇയേഴ്സ് വാർ (1902) എന്ന ഗ്രന്ഥം നല്ലൊരു ചരിത്രരേഖയായി കരുതപ്പെടുന്നു.```
*🌷ഖ്വവ്വാൽ ബഹാവുദ്ദീൻ ഖാൻ* - ```പാകിസ്താനി കവ്വാലി ഗായകനായിരുന്നു ഉസ്താദ് ബഹാവുദ്ദീൻ ഖാൻ (ജ:1934 –മ: ഫെബ്: 3, 2006). ഹൈദരാബാദിലെ നൈസാമിന്റെ സദസ്സിലെ സംഗീതജ്ഞനായിരുന്ന അദ്ദേഹം പാകിസ്താനിലേയ്ക്കു സ്വാതന്ത്ര്യാനന്തരം 1956 ൽ കുടിയേറുകയായിരുന്നു.അമീർ ഖുസ്രുവിന്റെ പിൻതലമുറയിൽ ഉൾപ്പെട്ട കുടുംബത്തിലെ അംഗവുമാണ് ബഹാവുദ്ദീൻ ഖാൻ.```
*🌷പ്രോസ്പെറോ ആല്പിനി* - ```പ്രോസ്പെറോ ആല്പിനി (ജനനം 23 നവംബർ 1553 - മരണം 3 ഫെബ്രുവരി 1617),ഇറ്റലിക്കാരനായ സസ്യശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതി De Plantis Aegypti liber (Venice, 1592). എന്നതാണ്. ഇതിൽ യൂറോപ്പിൽ ആന്നു വരെ അറിയപ്പെടാതിരുന്ന ഒടേറെ സ്പീഷീസുകൾ അവിടെ പരിചയപ്പെടുത്തി. ബഹോബാബ് മരം അങ്ങനെ അദ്ദേഹം ആദ്യമായി പരിചയപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് De Plantis Exoticis എന്ന ഗ്രന്ഥം 1629ൽ പ്രസിദ്ധീകരിച്ചത്. De Medicina Egyptiorum (Venice, 1591) എന്ന ഗ്രന്ഥം കാപ്പിയെ ആദ്യമായി യൂറോപ്പിനു പരിചയപ്പെടുത്തി. ലിന്നെയസ് അദ്ദേഹത്തിന്റെ സ്മരണാർഥമാണ് സിഞ്ചിബെറേസിയേ ഫാമിലിയിൽപ്പെട്ട അല്പീനിയ എന്ന ജീനസിന് അദ്ദേഹത്തിന്റെ പേരു നൽകിയത്.```
*🌷ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണൻ* - ```കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കുകയും,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച കമ്മീഷന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ച മുന്‍ സുപ്രിംകോടതി ജഡ്ജിയാണ് ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണൻ (1933- 2016 ഫെബ്രുവരി 3).```
*🌷മണി ഷൊര്‍ണ്ണൂര്‍* - ```ഗൃഹപ്രവേശം, ദേവരാഗം,ആമിന ടെയ്ലേഴ്സ്,കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ആഭരണച്ചാര്‍ത്ത്,ഗ്രീറ്റിംഗ്സ്,മയിലാട്ടം,സര്‍ക്കാര്‍ ദാദ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു മണി ഷൊര്‍ണ്ണൂർ (1945-2016 ഫെബ്രുവരി 3).```
*🌷ബലറാം ജാക്കർ* - ```പാർലമെൻറ്റേറിയനും രാഷ്ട്രീയ നേതാവും, ലോക സഭ സ്പീക്കറും, കൃഷി മന്ത്രിയും മദ്ധ്യപ്രദേശ് ഗവർണറും ആയിരുന്നു ബലറാം ജാക്കർ (23 ഓഗസ്റ്റ് 1923 – 3 ഫെബ്രുവരി 2016).```
*🌷ഇൻതിസാർ ഹുസൈൻ* - ```പാകിസ്ഥാൻ മുൻനിര പത്രമായ ഡോണിൽ കോളമിസ്റ്റും, 2013ലെ മാൻ ബുക്കർ പുരസ്കാര പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയിരുന്ന ആദ്യത്തെ പാക്കിസ്ഥാനി എഴുത്തുകാരനും ആയിരുന്നു പ്രശസ്ത ഉറുദു സാഹിത്യകാരൻ ഇൻതിസാർ ഹുസൈൻ (1923 ഡിസംബർ 7- 2016 ഫെബ്രുവരി 3).```
*🌷അള്ളാ റഖ* - ```അള്ളാ റഖ എന്നറിയപ്പെടുന്ന ഉസ്താദ് അള്ളാറഖ ഖാൻ ഖുറേഷി (1919 ഏപ്രിൽ 29 - 2000 ഫെബ്രുവരി 3) ഒരു ഭാരതീയനായ തബല വായനക്കാരനായിരുന്നു. കൃത്യമായ താളക്രമം, മനോധർമം എന്നിവയാണ് ഇദ്ദേഹത്തെ ലോകമെമ്പാടും പ്രശസ്തനാക്കിയത്. തബല എന്ന വാദ്യതിന്റെ പ്രശസ്തി ലോകമെമ്പാടും പ്രചരിക്കുവാൻ അള്ളാ രഖ കാരണക്കാരനായി. അഭാജി എന്ന് ശിഷ്യഗണങളുടെ ഇടയിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനു കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും തമ്മിലുള്ള വിടവ് വളരെ അധികം നികത്താനും സാധിച്ചു. അമേരികൻ സംഗീതത്തിലെ പല താളവാദ്യക്കാരും ഇദ്ദേഹത്തിന്റെ ശൈലികൾ പഠിക്കുകയും പലരും ഇദ്ദേഹതോടോപ്പം 1960 കളിൽ തന്നെ വായിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ചിലർ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. അള്ളാ റഖ സംഗീതത്തിലെ ഐൻസ്റ്റൈൻ ഉം പിക്കാസോ യും ആണ്. ഈ ഗ്രഹത്തിലെ താളങ്ങളുടെ ഒരു വലിയ രൂപവുമാണ് ഇദ്ദേഹം.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (03-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬തന്മാത്ര
രാത്രി 11.45 ന്
🎬ഉൽസാഹക്കമ്മിറ്റി
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കൊച്ചിരാജാവ്
രാവിലെ 10 മണിക്ക്
🎬സ്വപ്നക്കൂട്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
വൈകിട്ട് 4 മണിക്ക്
🎬അരവിന്ദൻെറ അതിഥികൾ
രാത്രി 7 മണിക്ക്
🎬അനന്തഭദ്രം
രാത്രി 10 മണിക്ക്
🎬പൊന്മുട്ടയിടുന്ന താറാവ്
*🎥#AsianetPlus🔻🔻*
രാവിലെ 6 മണിക്ക്
🎬മനസ്സിൽ ഒരു മഞ്ഞുതുള്ളി
രാവിലെ 9 മണിക്ക്
🎬അദ്ദേഹം എന്ന ഇദ്ദേഹം
രാവിലെ 12 മണിക്ക്
🎬പന്തയക്കോഴി
ഉച്ചയ്ക്ക് 3 മണിക്ക്
🎬സായിവർ തിരുമേനി
രാത്രി 11 മണിക്ക്
🎬എബ്രഹാം&ലിങ്കൺ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ലൗ ഇൻ സിംഗപ്പൂർ
ഉച്ചയ്ക്ക് 2 മണിക്ക്
🎬മാന്ത്രികൻ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കാറ്റത്തൊരു പെൺപൂവ്
രാവിലെ 10 മണിക്ക്
🎬ടോക്കിയോനഗറിലെ വിശേഷങ്ങൾ
ഉച്ചയ്ക്ക് 1 മണിക്ക്
🎬 എന്നെന്നും കണ്ണേട്ടൻെറ
വൈകിട്ട് 4 മണിക്ക്
🎬നമ്മൾ തമ്മിൽ
രാത്രി 7 മണിക്ക്
🎬ബ്ലാക്ക്
രാത്രി 10 മണിക്ക്
🎬നായകൻ
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬സാഹോ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഭയ്യാ
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬അഞ്ചാൻ
ഉച്ചയ്ക്ക് 12 മണിക്ക്
🎬അയോഗ്യ
വൈകീട്ട് 4 മണിക്ക്
🎬ബാഷ
രാത്രി 8.30 ന്
🎬ബാബാകല്യാണി
രാത്രി 11.30 ന്
🎬അയിത്തം
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ജൂൺ
രാവിലെ 10 മണിക്ക്
🎬പാണ്ഡ്യനാട്
വൈകിട്ട് 3 മണിക്ക്
🎬മൈഡിയർ കരടി
വൈകീട്ട് 6 മണിക്ക്
🎬തുറുപ്പുഗുലാൻ
രാത്രി 9 മണിക്ക്
🎬ചെസ്സ്
രാത്രി 11.45 ന്
🎬വീണ്ടും ചലിക്കുന്ന ചക്രം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬തീവ്രം
ഉച്ചയ്ക്ക് 1.30 ന്
🎬ഇങ്ങനെ ഒരു നിലാപക്ഷി
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (03-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️08.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️09:00 am* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️09:30 am* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️10.00 am* - മലയാളം
*🛎️നാലാം ക്ലാസ് 4️⃣*
*▶️10.30 am* - ഗണിതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️11:00 am* - ഗണിതം
*🛎️ആറാം ക്ലാസ്6️⃣*
*▶️11.30 am* - ഹിന്ദി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️12.00 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️12.30 pm* - ഊർജ്ജതന്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️01.00 pm* - ഇംഗ്ലീഷ്
*▶️01.30 pm* - ഗണിതം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️02.00 pm* - ബയോളജി (ഇംഗ്ലീഷ് മീഡിയം)
*▶️02.30 pm* - സോഷ്യൽ സയൻസ് (ഇംഗ്ലീഷ് മീഡിയം)
*▶️03.00 pm* - ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.00 am* - ഹിസ്റ്ററി
*▶️07.30 am* - ബിസിനസ് സ്റ്റഡീസ്
*▶️08.00 am* - ഇക്കണോമിക്സ്
*▶️03.30 pm* - ഫിസിക്സ്
*▶️04.00 pm* - കെമിസ്ട്രി
*▶️04.30 pm* - ഇംഗ്ലീഷ്
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️05.00 pm* - മാത്തമാറ്റിക്ക്സ്
*▶️05.30 pm* - കെമിസ്ട്രി
*▶️06.00 pm* - സുവോളജി
*▶️06.30 pm* - ഫിസിക്സ്
*▶️07.00 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment