മയ്യഴി പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തണ്ണീർത്തട ദിനം ആചരിച്ചു
ചൊക്ലി കവിയൂർ ബണ്ട് റോഡിൽ നടന്ന പരിപാടി വി.കെ.ഭാസ്ക്കരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കെ. ഇ 'സുലോചന അധ്യക്ഷത വഹിച്ചു. സുധീർ കേളോത്ത്, വി .പി രതീഷ് ബാബു എന്നിവർ സംസാരിച്ചു.ലിബാസ് മങ്ങാട് സ്വാഗതവും സി.കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.
ശുദ്ധജലത്തിന്റെ ദൗർബ്ബല്യവും, ജന്തുക്കളുടെ ആവാസ വ്യവസ്ഥയും നശിപ്പിച്ചു കൊണ്ട് തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളൂം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇവ സംരക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
തുടർന്ന് ബൈപ്പാസിന് സമീപം മങ്ങാട് പ്രദേശത്ത് മണ്ണിട്ട് നികത്തിയ പ്രദേശം മയ്യഴിപ്പുഴ സംരക്ഷണ സമിതി അംഗങ്ങൾ സന്ദർശിച്ചു.
തണ്ണീർത്തട ദിനാചരണം സമാപനം മങ്ങാട് തോട് പരിസരത്ത് വെച്ച് അഡ്വ. പി.കെ.രവീന്ദ്രൻ. ഉദ്ഘാടനം ചെയ്തു.
തുടർന്ന് മധുമാസ്റ്റർ മുഖ്യഭാഷണം നടത്തി.
ദിവിത നന്ദി പ്രകാശിപ്പിച്ചു.
Post a Comment