o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക കാൻസർ ദിനം*


*💠അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം*


*💠ബബിൾ ഗം ദിനം*


*💠പീഡന നിർമാർജന ദിനം*


*💠ദേശീയ ഹെംപ് ദിനം*


*💠ദേശീയ സ്വെറ്റർ ദിനം*


*💠ദേശീയ ക്വാക്കർ ദിനം*


*💠ദേശീയ സ്റ്റഫ്ഡ് മഷ്റൂം ദിനം*


*💠ദേശീയ ചുവന്ന വസ്ത്ര ദിനം*


*💠ദേശീയ വർക്കിംഗ് നഗ്നദിനം*


*💠സ്വാതന്ത്ര്യദിനം (ശ്രീലങ്ക)*


*💠റോസ പാർക്ക് ദിനം (യുഎസ്എ)*


*💠വിമോചന പ്രസ്ഥാന ദിനം (അംഗോള)*


*💠നാഷണൽ വെയർ റെഡ് ഡേ (യുഎസ്എ)*


*💠ദേശീയ ഭവനങ്ങളിൽ നിർമ്മിച്ച സൂപ്പ് ദിനം (യുഎസ്എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1789* – ```ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.```


*🌐1859* - ```ജർമൻ പുരാവസ്തു വിദഗ്ധർ സിനൽ ബൈബിൾ ,ചരിത്ര നിധിയായ ഗ്രീക്ക് ബൈബിളിന്റ കയ്യെഴുത്ത് പ്രതി കണ്ടെടുത്തു.```


*🌐1861* - ```അടിമത്തം നിലനിർത്തുന്ന 6 യു.എസ് രാജ്യങ്ങൾ ചേർന്ന് കോൺഫെഡറേഷൻ ഓഫ് സ്റേററ്റ് ഓഫ് അമേരിക്ക രൂപീകരിച്ചു. 1865 വരെ നിലനിന്നു.```


*🌐1862* – ```ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.```


*🌐1899* – ```ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.```


*🌐1916* – ```ബനാറസ് ഹിന്ദു സർവകലാശാല ഉദ്ഘാടനം… ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്ത ആദ്യ പൊതു ചടങ്ങ്.```


*🌐1924* - ```ആദ്യത്തെ വിന്റർ ഒളിമ്പിക്സ് ഫ്രാൻസിലെ ചമോണിക്സിൽ തുടങ്ങി.```


*🌐1948* – ```ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.```


*🌐1959* - ```ഇസ്രായേൽ ചെമ്പ് അയിര് കയറ്റുമതി ചെയ്യാൻ തുടങ്ങി.```


*🌐1969* – ```യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.```


*🌐1976* – ```ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.```


*🌐1980* - ```കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ റാണിപത്മിനി കടലിലിറക്കി.```


*🌐1990* - ```എറണാകുളം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു.```


*🌐1999* – ```ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.```


*🌐2003* – ```യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.```


*🌐2004* - ```മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്‌ബുക്ക് ആരംഭിച്ചു.```


*🌐2004* - ```മരണമടഞ്ഞ് 13 വർഷത്തിന് ശേഷം ഡൽഹി ഹൈക്കോടതി ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധിയെ കുറ്റ വിമുക്തനാക്കി.```


*🌐2007* – ```ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.```


*🌐2007* – ```കേരള സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.```


*🌐2008* - ```ഇറാനിലെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.```


*🌐2014*  - ```സ്‌കോട്ട്‌ലൻഡിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കി.```


*🌐2016*  - ```മൊറോക്കോയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് തുറന്നു.``` 


*🌐2018* - ```ലഘു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാൻ വിജയകരമായി വിക്ഷേപിച്ചു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹പത്മ സുബ്രഹ്മണ്യം* - ```ഭരതനാട്യം നർത്തകിയാണ് ഡോ. പത്മ സുബ്രഹ്മണ്യം. 1943 ഫെബ്രുവരി 4-ന് മദ്രാസിൽ ജനിച്ചു. നൃത്ത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവും കോറിയോഗ്രാഫറുമായ പത്മ, ഭരതനൃത്തം എന്ന പുതിയ നൃത്ത ശാഖ വികസിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്താറയിൽ നടരാജ ക്ഷേത്രത്തിൽ 108 കരണങ്ങളുടെ ശില്പങ്ങളുടെ രൂപകല്പന നടത്തി. നൃത്തത്തെയും സംസ്‌കാരത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.```


*🌹കെ.സി. കേശവപിള്ള* - ```പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള ( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913). പരവൂർ. വി. കേശവനാശാനായിരുന്നു ഗുരു. സംസ്കൃത പാഠശാല സ്ഥാപിച്ചു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ലിഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പ്രാസവാദത്തിൽ കെ.സി. കേശവപിള്ള പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണി എന്നു വിളിക്കാറുണ്ട്.```


*🌹മുഴങ്ങോട്ടുവിള കൃഷ്ണപിള്ള* - ```ശ്രീമഹാഭാഗവതം സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് പൂർണരൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരനായിരുന്നു മുഴങ്ങോട്ടുവിള കൃഷ്ണപിള്ള(4 ഫെബ്രുവരി 1887 – 17 ആഗസ്റ്റ് 1970).```


*🌹ഹെർമൻ ഗുണ്ടർട്ട്* - ```കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒര ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.```


*🌹ആസിഫ് അലി* - ```ഒരു മലയാളചലച്ചിത്രനടനാണ് ആസിഫ് അലി (ജനനം: ഫെബ്രുവരി 4 1986). 2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.```


*🌹ഉർമിള മാതോന്ദ്കർ* - ```ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഉർമിള മാതോന്ദ്കർ(ജനനം: ഫെബ്രുവരി 4, 1974). രംഗീല, സത്യ, പ്യാർ തുനെ ക്യാ കിയാ, പിൻജർ, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവർന്ന നടിയാണ് ഊർമിള. ‘തച്ചോളി വ‍ർഗീസ് ചേകവരി’ൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ‘അജോബ’ എന്ന മറാത്തി ചിത്രത്തിലാണ് ഊർമിള അവസാനമായി അഭിനയിച്ചത്.```


*🌹ജ്യൂളാ ഗ്രോഷീഷ്* - ```ഹംഗറിയുടെ ഫുട്ബോൾ ദേശീയടീമിലെ ഗോൾകീപ്പറായിരുന്നു ജ്യൂളാ ഗ്രോഷീഷ്. (ഫെബ്രു:4-1926 – ജൂൺ 13-2014). 1950 കളിൽ സജീവമായിരുന്ന ഹംഗറിയുടെ പ്രശസ്തകളിക്കാരടങ്ങിയ മാന്ത്രിക മാഗ്യാറുകൾ എന്നു വിളിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്ന ഗ്രോഷിഷ് കളിക്കളത്തിലെ കറുത്ത നിറത്തിലെ വസ്ത്രവിധാനം കൊണ്ട്ബ്ലാക്ക്പാന്തർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.```


*🌹നിഹാൽ ചന്ദ്* - ```ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ രാസവളം, രാസവസ്തു വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് നിഹാൽ ചന്ദ് ചൗഹാൻ(ജനനം 4 ഫെബ്രുവരി 1971). രാജസ്ഥാനിലെ ഗംഗാ നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.```


*🌹പൂജ കുമാർ* - ```ഇന്ത്യൻ ചലച്ചിത്ര രംഗത്തു സജീവമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ് പൂജ കുമാർ (ജനനം 4 ഫെബ്രുവരി 1977). ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1995-ലെ മിസ് ഇന്ത്യ യു.എസ്.എ. സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. മോഡലിംഗ് രംഗത്തും ചലച്ചിത്രനിർമ്മാണ രംഗത്തും പ്രവർത്തിച്ചിട്ടുള്ള ഇവർ അമേരിക്കൻ ചലച്ചിത്രങ്ങളിലാണ് ആദ്യമായി അഭിനയിക്കുന്നത്.```


*🌹ബിർജു മഹാരാജ്* - ```ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (ജനനം : 4 ഫെബ്രുവരി 1938). കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം.നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തുന്നു.```


*🌹രാംബരൺ യാദവ്* - ```നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംബരൺ യാദവ് (ജനനം: ഫെബ്രുവരി 4, 1947 - ). രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ നേപ്പാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.ഏപ്രിലിൽ നടന്ന ഭരണഘടനാസമിതി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മാവോവാദികളുടെ പിന്തുണയുള്ള രാംരാജ പ്രസാദ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്‌ രാംബരൺ ചരിത്രനിയോഗത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.```


*🌹റെബ മോണിക്ക ജോൺ* - ```മലയാളി സിനിമാ നടിയാണ് റെബ മോണിക്ക ജോൺ (ജനനം 4 ഫെബ്രുവരി 1994). വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്.```


*🌹റോസ പാർക്സ്* - ```അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിച്ച റോസ ലൂയിസ് മക്‌കോളി പാ‍ർൿസ്‌ (1913 ഫെബ്രുവരി 4 - 2005 ഒക്ടോബർ 24) ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺ‍ഗ്രസ്സ് വിശേഷിപ്പിച്ച വനിതയാണ്‌.```


*🌹കെ.സി. വേണുഗോപാൽ* - ```മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ നേതാവുമാണ് കെ.സി. വേണുഗോപാൽ (ജനനം: 4 ഫെബ്രുവരി 1963)019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോൺഗ്രസ് പാർട്ടി രാജസ്ഥാൻൽ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു.```


*🌹വിൽഫ്രെഡ് ബാക് ഹൗസ് അലക്സാണ്ടർ* - ```വിൽഫ്രെഡ് ബാക് ഹൗസ് അലക്സാണ്ടർ (4 February 1885 – 8 December 1965) ഇംഗ്ലീഷുകാരനായ പക്ഷിശാസ്ത്രജ്ഞനും എന്റമോളജിസ്റ്റും ആയിരുന്നു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ഡി.എസ്. കോത്താരി* - ```ഒരു ഇന്ത്യൻ‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഡി.എസ്. കോത്താരി എന്ന ദൗലത്ത് സിങ് കോത്താരി (1905, ജൂലൈ 6 - 1993, ഫെബ്രുവരി 4). 1963 മുതൽ ഇന്ത്യൻ‍ സയൻസ് കോൺഗ്രസിന്റെ ഗോൾഡൻ ജൂബിലി വിഭാഗത്തിൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന കോത്താരി 1973-ൽ ഇന്ത്യൻ‍ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്കൽ തെർമോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാർഫ് സ്റ്റാർസിലും നടത്തിയ ഗവേഷണങ്ങൾ കോത്താരിയെ പ്രശസ്തനാക്കി. 1962-ൽ പത്മഭൂഷനും, 1973-ൽ പത്മവിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു.```


*🌷കടുവാക്കുളം ആന്റണി* - ```മലയാളത്തിലെ പ്രമുഖനായ ഒരു നാടക- ചലച്ചിത്ര അഭിനേതാവാണ് കടുവാക്കുളം ആന്റണി (ജനനം നവംബർ 9, 1936 - മരണം ഫെബ്രുവരി 4, 2001). പ്രധാനമായും ഹാസ്യരസപ്രദാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1961-ൽ ഭക്തകുചേല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 300-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1968-ൽ മലയാളത്തിലെ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അദ്ദേഹം പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിച്ചു. 1995-ൽ 'മാന്നാർ മത്തായി സ്പീക്കിങ്' എന്ന ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം തദവസരത്തിൽ ഇന്നസെന്റുമായി നടത്തുന്ന ഫോൺ സംഭാഷണങ്ങൾ കേരളത്തിൽ ഇന്നും ശ്രദ്ധേയമാണ്. 1997-ൽ പുറത്തിറങ്ങിയ 'അടിവാരം' എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്.```


*🌷സത്യേന്ദ്രനാഥ് ബോസ്* -```ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ് (ജനനം ജനുവരി 1, 1894 - മരണം ഫെബ്രുവരി 4, 1974). ബോസ്‌- ഐൻസ്റ്റൈൺ സ്റ്റാറ്റിസ്റ്റിക്സ്, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്‌ എന്നിവ എസ്‌.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.```


*🌷ഇമാം ശാമിൽ* - ```വടക്കൻ കോക്കസിലെ മുസ്ലിം ഗോത്രങ്ങളുടെ മതപരവും രാഷ്ട്രീയവുമായ മാർഗദർശിയായിരുന്ന നക്ഷബന്ദിയ്യ സന്യാസി ആചാര്യനാണ് ഇമാം ശാമിൽ 26 ജൂൺ 1797 – 4 ഫെബ്രുവരി 1871). റഷ്യൻ സാമ്രാജ്യത്തിനെതിരെ നടന്ന കൊക്കേഷ്യൻ യുദ്ധ ചെറുത്തു നിൽപുകളുടെ നായകനും കൊക്കേഷ്യൻ ഇമാമാത്ത്ന്റെ (1834–1859) മൂന്നാമത്തെ ഇമാമും ആയിരുന്നു.```


*🌷എൻ.എ. കരീം* - ```പ്രമുഖനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലാശാലയിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായും ഇരുന്നിട്ടുള്ള ഒരു എഴുത്തുകാരനാണ് ഡോ എൻ എ കരീം (ജനനം 1926 -മരണം 2016 ഫെബ്രുവരി 4).ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽ ഏ കെ ആന്റണിക്കെതിരെ മൽസരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.```


*🌷കാൾ റോജേഴ്സ്* - ```അമേരിക്കൻ മനശാസ്ത്രജ്ഞനായ കാൾ റോജേഴ്സ് (ജനു: 8, 1902 – ഫെബ്രു 4, 1987) മനോവിശകലനത്തിലെ കക്ഷികേന്ദ്രീകൃത സമീപനത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു.ഈ രീതി കൗൺസിലിങ്ങ് രംഗത്തും വിദ്യാഭ്യാസമനശാസ്ത്ര രംഗത്തും സ്വാധീനം ചെലുത്തിയിട്ടുണ്ട്.സിഗ്മണ്ട് ഫ്രോയിഡിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ മനശാസ്ത്രചികിത്സകരിൽ പ്രമുഖ സ്ഥാനം റോജെഴ്സിനുണ്ട്.അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പുരസ്ക്കാരം 1956 ൽ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.```


*🌷ജി. ബാലകൃഷ്ണൻ നായർ* - ```വേദാന്ത ആചാര്യനും ഭഗവദ്ഗീതയുടെയും ശ്രീനാരായണ കൃതികളുടെയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനുമായിരുന്നു ജി. ബാലകൃഷ്ണൻ നായർ (1923, ഫെബ്രുവരി 5 - 2011 ഫെബ്രുവരി 4). ശിവഗിരിമഠം മുൻ ആചാര്യനും സംസ്‌കൃതാധ്യാപകനുമായിരുന്നു ഇദ്ദേഹം.``` 


*🌷ഹെൻഡ്രിക്ക് ലോറൻസ്* - ```ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.``` 

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#AsianetTV🔻🔻*


രാവിലെ 9 മണിക്ക്  

🎬ഉദാഹരണം സുജാത

രാത്രി 11.45 ന് 

🎬പഞ്ചാഗ്നി


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ലവകുശ

രാവിലെ 10 മണിക്ക് 

🎬അത്ഭുതദ്വീപ്

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പുലിവാൽകല്ല്യാണം

വൈകിട്ട് 4 മണിക്ക് 

🎬കണ്ണും കണ്ണും കൊള്ളയടിത്താൽ

രാത്രി 7 മണിക്ക്

🎬ക്രിസ്ത്യൻ ബ്രദേഴ്‌സ്‌

രാത്രി 10 മണിക്ക് 

🎬അവതാരം


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്         

🎬മിണ്ടാപ്പെണ്ണ്

രാവിലെ 9 മണിക്ക്

🎬അഞ്ചിൽ ഒരാൾ അർജ്ജുനൻ

രാവിലെ 12 മണിക്ക് 

🎬സൂര്യകിരീടം

ഉച്ചയ്ക്ക് 3 മണിക്ക് 

🎬അച്ഛനെയാണെക്കിഷ്ടം 

രാത്രി 11.30 ന് 

🎬പായുംപുലി


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്  

🎬ഷാജഹാനും പരീക്കുട്ടിയും

ഉച്ചയ്ക്ക് 2 മണിക്ക് 

🎬ഹീറോ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ

രാവിലെ 10 മണിക്ക് 

🎬ഈറ്റ

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്

വൈകിട്ട് 4 മണിക്ക്

🎬പതാക

രാത്രി 7 മണിക്ക്

🎬അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ

രാത്രി 10 മണിക്ക്

🎬എൻെറ പൊന്നുതമ്പുരാൻ


*🎥#ZeeKeralam🔻🔻*


രാവിലെ 11.30 ന് 

🎬മന്ദാരം


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പരോൾ


*🎥#KairaliTV🔻🔻*


രാവിലെ 9 മണിക്ക്

🎬ഭായ്

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ഭരത്ചന്ദ്രൻ IPS

വൈകീട്ട് 4 മണിക്ക് 

🎬ബില്ല 2

രാത്രി 8.30 ന്

🎬ചക്ര

രാത്രി 11.30 ന് 

🎬 മാന്മിഴിയിൽ


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬പോക്കിരിരാജ

രാവിലെ 10 മണിക്ക് 

🎬അസുരവിത്ത്

വൈകിട്ട് 3 മണിക്ക് 

🎬ഗജരാജമന്ത്രം

വൈകീട്ട് 6 മണിക്ക് 

🎬അമ്മ അമ്മായിയമ്മ

രാത്രി 9 മണിക്ക് 

🎬MLA മണി പത്താംക്ലാസ്സും ഗുസ്തിയും

രാത്രി 11.45 ന് 

🎬ഗോളാന്തരവാർത്ത


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ആംഗ്രി ബേബീസ് ഇൻ ലൗ

ഉച്ചയ്ക്ക് 1.30 ന്

🎬ജോമോൻെറ സുവിശേഷങ്ങൾ

📺📺📺📺📺📺📺📺


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (04-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️08.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️09:00 am* - ഗണിതം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️09:30 am* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️10.00 am* - ഗണിതം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️10.30 am* - പരിസരപഠനം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️11:00 am* - അടിസ്ഥാനപാഠാവലി


*🛎️ആറാം ക്ലാസ്6️⃣*


*▶️11.30 am* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️12.00 pm* - അടിസ്ഥാനശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️12.30 pm* - കേരളപാഠാവലി


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️01.00 pm* - കേരളപാഠാവലി


*▶️01.30 pm* - ഊർജ്ജതന്ത്രം 


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️02.00 pm* - കെമിസ്ട്രി (ഇംഗ്ലീഷ് മീഡിയം)


*▶️02.30 pm* - ബയോളജി (ഇംഗ്ലീഷ് മീഡിയം)


*▶️03.00 pm* - ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.00 am* - ബോട്ടണി 


*▶️07.30 am* - ഫിസിക്സ്  


*▶️08.00 am* - മാത്തമാറ്റിക്ക്സ് 


*▶️03.30 pm* - ഇംഗ്ലീഷ് 


*▶️04.00 pm* - പൊളിറ്റിക്കൽ സയൻസ് 


*▶️04.30 pm* - അക്കൗണ്ടൻസി 


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️05.00 pm* - ബിസിനസ് സ്റ്റഡീസ് 


*▶️05.30 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്


*▶️06.00 pm* - ഇക്കണോമിക്സ് 


*▶️06.30 pm* - സുവോളജി 


*▶️07.00 pm* - ഫിസിക്സ്  

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post