o മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 2 യുവാക്കൾ അറസ്റ്റിൽ
Latest News


 

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 2 യുവാക്കൾ അറസ്റ്റിൽ

 മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 2 യുവാക്കൾ അറസ്റ്റിൽ



മാനന്തവാടി / വയനാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കളെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തു.  കണ്ണൂർ പയ്യന്നൂർ കാങ്കോൽ സ്വദേശി എസ്.എച്ച് മൻസിലിൽ ഷിഹാബുദ്ധീൻ (30), തലശേരി പന്നൂർ കൊല്ലേരി വീട്ടിൽ റമീസ് അബ്ദുൾ റഹീം (37) എന്നിവരെയാണ് 152 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. തൊണ്ടർനാട് സ്റ്റേഷൻഹൗസ് ഓഫിസർ രാംജിത്ത് പി.ജി. എ.എസ്.ഐ ശ്രീവത്സൻ, സിവിൽ പോലീസ് ഓഫിസർമാരായ ടോണി മാത്യു, പ്രസാദ് .സി.എ, ലിജോ.എം.ജോസഫ്, എന്നിവർ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.  മട്ടിലയത്ത് വെച്ച് നടന്ന വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.  ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 18 ജെ 5432 കാറും കസ്റ്റഡിയിൽ എടുത്തതായി പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post