ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠പത്മനാഭ സ്വാമി ക്ഷേത്രം മാർഗഴി കളഭം ആരംഭം*
*💠ലോക ടൈപ്പിംഗ് ദിനം*
*💠ഭൂമിയുടെ ഭ്രമണ ദിനം*
*💠ബബിൾ ബാത്ത് ദിവസം*
*💠ദേശീയ ആർഗൈൽ ദിനം*
*💠ദേശീയ ജോയ്ജേം ദിനം*
*💠ദേശീയ ദർശന ബോർഡ് ദിനം*
*💠നാഷണൽ വിഷൻ ബോർഡ് ദിനം*
*💠ദേശീയ മനുഷ്യ നിരീക്ഷകരുടെ ദിനം*
*💠ദേശീയ ശൈത്യകാല ചർമ്മ റിലീഫ് ദിനം*
*💠ശിശുദിനം (തായ്ലൻഡ്)*
*💠മജ്ജ ദാതാക്കളുടെ ദിനം (അർമേനിയ)*
*💠ദേശീയ ഇംഗ്ലീഷ് ടോഫി ദിനം (യു.എസ്.എ)*
*💠കോമൺവെൽത്ത് ദിനം (വടക്കൻ മരിയാന ദ്വീപുകൾ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐387* - സിയാജ് കാക് വാക്ക പിടിച്ചടക്കുന്നു.
*🌐1768* - ആധുനിക സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്ലേ ബ്രിട്ടനിൽ പ്രഥമ സർക്കസ് പ്രദർശനം നടത്തി.
*🌐1790* - ജോർജ് വാഷിങ് ടൺ ആദ്യമായി ഐക്യ അമേരിക്കയെ അഭിസംബോധന ചെയ്തു.
*🌐1806* – കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
*🌐1816* - ഇലാസ്റ്റിറ്റിയിലെ (ഭൗതികശാസ്ത്രം) ഗണിതശാസ്ത്ര പഠനത്തിന് വേണ്ടി പാരിസ് അക്കാദമി ഓഫ് സയൻസസ് ഗ്രാന്റ് പ്രൈസ് സോഫീ ജെർമെയിൻ നേടി.
*🌐1838* – ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.
*🌐1912* – ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
*🌐1925* - അമേരിക്കയിലെ ചരിത്രത്തിലെ ആദ്യ വനിതാ സുപ്രീം കോടതി ആദ്യമായി യൂത്ത് വുമൻ സുപ്രീംകോടതി ടെക്സസിൽ ചേർന്നു.
*🌐1926* – അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
*🌐1959* – ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
*🌐1972* - ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം അറസ്റ്റിലായ ബംഗാൾ നേതാവ് ശൈഖ് മുജിബുർ റഹ്മാനെ പാകിസ്താൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോ പുറത്തിറക്കി.
*🌐1973* - സോവിയറ്റ് ബഹിരാകാശ ദൗത്യത്തിന് ലൂണ 21 വിക്ഷേപിച്ചു.
*🌐2009* – ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിച്ചു.
*🌐2009* - വടക്കൻ കോസ്റ്റ റീക്കയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹സ്റ്റീഫൻ ഹോക്കിങ്* - ```വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാർച്ച് 2018). നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം വഹിച്ചിരുന്നു.```
*🌹വിജയശ്രീ* - ```1970കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയായിരുന്നു വിജയശ്രീ (ജനനം 1953, ജനുവരി 8 - മരണം 17 മാർച്ച് 1974). അവരുടെ ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ ചിത്തി ആയിരുന്നു. 1969 ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത്.തന്റെ തുറന്ന അഭിനയത്തിന്റെ പേരിൽ സിനിമ ലോകത്ത് ശ്രദ്ധേയയായ ഒരു നടിയായിരുന്നു വിജയ ശ്രീ. ചില ശ്രദ്ധേയമായ ചിത്രങ്ങൾ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ്. ഇതിൽ മിക്ക ചിത്രങ്ങളിലും നായകൻ പ്രേം നസീർ ആയിരുന്നു. അത് പോലെ തന്റെ അഭിനയ ജീവിതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചവയായിരുന്നു. ഒരു കാലത്ത് മലയാളത്തിലെ 'മർലിൻ മൺ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്.```
*🌹കെ. സുകുമാരൻ* - ```കേരളകൗമുദി പത്രത്തിന്റെ മുൻ പത്രാധിപരും പ്രമുഖ പത്രപ്രവർത്തകനും ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ അധ്യക്ഷനുമായിരുന്നു പത്രാധിപർ സുകുമാരൻ എന്നറിയപ്പെട്ട കെ.സുകുമാരൻ (8 ജനുവരി 1903 – 18 സെപ്റ്റംബർ 1981).```
*🌹ദേവൻ (നടൻ)* - ```ഒരു മലയാളചലച്ചിത്രനടനാണ് ദേവൻ (ജനനം: 8 ജനുവരി 1952). കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമാണ് അദ്ദേഹം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്രസംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനാണ് ഇദ്ദേഹം.1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം.```
*🌹ആശാപൂർണ്ണാ ദേവി* - ```പ്രശസ്തയായ ബംഗാളി നോവലിസ്റ്റും കവയിത്രിയുമാണ് ആശാപൂർണ്ണാ ദേവി (ജനനം ജനുവരി 8, 1909 - മരണം ജൂലൈ 13, 1995) അല്ലെങ്കിൽ ആശാപൂർണ്ണാ ദേബി അല്ലെങ്കിൽ ആശ പൂർണ്ണാ ദേവി. 1976-ൽ ഇവർക്ക് ജ്ഞാനപീഠം ലഭിച്ചു. 1976-ൽ ഭാരത സർക്കാർ ഇവർക്ക് പത്മശ്രീ നൽകി ആദരിച്ചു. വിശ്വഭാരതി യൂനിവേഴ്സിറ്റി 1989-ൽ ദേശികോത്തമ എന്ന ബിരുദം നൽകി ആദരിച്ചു. നോവലിലും,ചെറുകഥയിലും നൽകിയ സേവനങ്ങൾ മാനിച്ച് 1994-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഇവർക്ക് ഫെല്ലോഷിപ്പ് നൽകി. 170-ൽ അധികം ബംഗാളി പുസ്തകങ്ങൾ ആശാപൂർണ്ണാ ദേവി രചിച്ചിട്ടുണ്ട്.ആദ്യ പുസ്തകം 1930-ൽ പ്രസിദ്ധീകരിച്ചു, എങ്കിലും ആശാപൂർണ്ണാ ദേവിയുടെ ആദ്യത്തെ പ്രശസ്ത നോവൽ 1937-ൽ പ്രസിദ്ധീകരിച്ച 'ഭർത്താവിന്റെ കാമുകി' എന്ന പുസ്തകമാണ്.```
*🌹ജീജാ മാധവൻ* - ```ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും[1] ആദ്യ മലയാളി വനിതയുമാണ് ജീജാ മാധവൻ (ജനനം : 8 ജനുവരി 1951). കർണാടക ഡി.ജി.പി ആയി പ്രവർത്തിച്ചു. 2011 ൽ വിരമിച്ചു. അറിയപ്പെടുന്ന ചിത്രകാരിയാണ്.'ആർട്ട് മന്ത്ര' എന്ന പേരിൽ ബംഗളൂരുവിൽ ചിത്രകലാ ഫൗണ്ടേഷൻ നടത്തുന്നു.```
*🌹പോൾ പോത്തൻ* - ```പോൾ പോത്തൻ (8 ജനുവരി 1916 - 3 ഓഗസ്റ്റ് 2004) ഒരു ഇന്ത്യൻ വ്യവസായിയും ഇന്ത്യയിലെ വളം വ്യവസായത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്നു. ഇന്ത്യയിലെ മൂന്ന് വലിയ തോതിലുള്ള വളം നിർമ്മാണ സ്ഥാപനങ്ങളുടെ സ്ഥാപക മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. 1977-ൽ ഇന്ത്യാ ഗവൺമെന്റ് നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.```
*🌹രാജ രാമണ്ണ* - ```ഭാരത്തിലെ ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനാണ് (പൊഖ്റാൻ 1) ഡോ.രാജാ രാമണ്ണ (ജനനം 8 ജനുവരി 1925 - മരണം 2004 സെപ്റ്റംബർ 24). അണുവിഘടനം സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം, സാഹിത്യം, രാഷ്ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു രാജാരാമണ്ണ. രാജസ്ഥാനിലെ പൊഖറാൻ മരുഭൂമിയിൽ 1974 മേയ് 18-ന് നടന്ന ആദ്യത്തെ അണുപരീക്ഷണപദ്ധതിയുടെ സൂത്രധാരായിരുന്നു ഇദ്ദേഹം.```
*🌹കിം ജോങ് യുൻ* - ```യുൻ ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയാണ് കിം ജോങ് യുൻ (ജനനം 8 ജനുവരി 1983). പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് യുൻ അധികാരത്തിലെത്തിയത്.ഫോർബ്സ് മാഗസിൻ 2013 ലെ ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളിൽ 46 ാം സ്ഥാനത്തായിരുന്നു. ബാൻ കി മൂണിന്റെയും ലീ കുൻ ഹേയുടെയും ശേഷം കൊറിയക്കാർക്കിടയിൽ മൂന്നാം സ്ഥാനത്ത്.```
*🌹റേച്ചൽ നിക്കോൾസ്* - ```റേച്ചൽ എമിലി നിക്കോൾസ് (ജനനം ജനുവരി 8, 1980) ഒരു അമേരിക്കൻ നടിയും മോഡലുമാണ്.റൊമാന്റിക് നാടകസിനിമയായ ഓട്ടം ഇൻ ന്യൂയോർക്ക് (2000), സെക്സ് ആൻഡ് ദി സിറ്റി (2002) എന്ന ഷോയുടെ സീസൺ 4 ലെ ഒരു എപ്പിസോഡ് റോളിലും അഭിനയിക്കുകയുണ്ടായി. 2017-18 കാലത്ത് ദ ലൈബ്രേറിയൻസ് എന്ന ഹിറ്റായ ടി.എൻ.ടി പരമ്പരയിൽ ആവർത്തന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ഡംബ് ആന്റ് ഡംബെറെർ: വെൻ ഹാരി മെറ്റ് ലോയ്ഡ് (2003) എന്ന കോമഡി ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ക്രൈം നാടക പരമ്പരയായ ദി ഇൻസൈഡ് (2005) എന്ന ചലച്ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒരു സീസനുശേഷം ഇത് റദ്ദാക്കിയിരുന്നു. നിക്കോൾസ് അലിയസ് (2005–06) എന്ന ആക്ഷൻ പരമ്പരയുടെ അവസാന സീസണിൽ റേച്ചൽ റേച്ചൽ ഗിബ്സണിന്റെ അംഗീകാരം നേടിയിരുന്നു. 2005-ൽ പുറത്തിറങ്ങിയ ദി അമിറ്റിൽവില്ലെ ഹൊറർ എന്ന ചലച്ചിത്രത്തിലും കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.```
*🌹എമിലി ഗ്രീൻ ബാൾക്ക്* - ```അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയ എമിലി ഗ്രീൻ (ജനനം ജനുവരി 8, 1867 - മരണം ജനുവരി 9, 1961) ബാൾക്ക് 1946ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവാണ്.```
*🌹എൽവിസ് പ്രെസ്ലി* - ```റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമാണ് എൽവിസ് പ്രെസ്ലി (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977). പൂർണ്ണനാമം എൽവിസ് ആരോൺ പ്രെസ്ലി. 14 തവണ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്ലി മൂന്നു തവണ ഈ അവാർഡ് നേടി. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം അദ്ദേഹം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രെസ്ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്ലിയെ കണക്കാക്കുന്നു.```
*🌹ജോഷ് ഹേസൽവുഡ്* - ```ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് ജോഷ് റെജിനാൾഡ് ഹേസൽവുഡ് എന്ന ജോഷ് ഹേസൽവുഡ് (ജനനം 8 ജനുവരി 1991). ഒരു വലംകൈയൻ പേസ് ബൗളർ ആണ് അദ്ദേഹം.2010ൽ,തന്റെ പത്തൊൻപതാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെനടന്ന ഏകദിന മൽസരത്തിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹേസൽവുഡ് ഓസ്ട്രേലിയയ്ക്കുവേണ്ടി ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു.```
*🌹നന്ദ* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നന്ദ (8 ജനുവരി 1939 - 25 മാർച്ച് 2014). പ്രധാനമായും ഹിന്ദി ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.തീൻ ദേവിയാൻ, ഗുമംനാം, ദൂൽ കാ ഫൂൽ, ദുൽഹൻ, ബാബി, നയാ സൻസാർ, ജബ് ജബ് ഫൂൽ കിലെ, മസ്ദൂർ, പരിണീത ഉൾപ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഹിന്ദിയിലും മറാഠി സിനിമകളിലും അഭിനയിച്ചു.```
*🌹മാക്സിമില്യൻ കോൾബെ* - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ (ജനനം 1894, ജനുവരി 8 - മരണം 1941 ഓഗസ്റ്റ് 14). രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു മാക്സിമില്യൻ കോൾബെ. 1982 ഒക്ടോബർ 10നായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്. ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ.```
*🌹യഷ്* - ```ഒരു കന്നഡ സിനിമ താരമാണ് യഷ് (ജനനം 8 ജനുവരി 1986). കന്നഡ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വിജയകരവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതുമായ നടന്മാരിൽ ഒരാളാണ് അദ്ദേഹം. ആരാധകരും മാധ്യമങ്ങളും അദ്ദേഹത്തെ റോക്കിംഗ് സ്റ്റാർ എന്നും വിളിക്കുന്നു .```
*🌹വാസിലി ബോട്കിൻ* - ```വാസിലി പെട്രോവിച്ച് ബോട്കിൻ (January 8, 1812 – October 22, 1869) റഷ്യക്കാരനായ പ്രബന്ധകാരനും സാഹിത്യ, കലാ, സംഗീതവിമർശകനും വിവർത്തകനും ആയിരുന്നു.```
*🌹ഹാരിസ് ജയരാജ്* - ```പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകനാണ് ഹാരിസ് ജയരാജ് (ജനനം: ജനുവരി 8, 1975). തമിഴ് കൂടാതെ ഹിന്ദി, തെലുഗു സിനിമകളിലും ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.എ.ആർ. റഹ്മാൻ, മണി ശർമ്മ, വിദ്യാസാഗർ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ കീഴിൽ കീബോർഡ് വായിച്ചുകൊണ്ടാണ് ഹാരിസ് ചലച്ചിത്രസംഗീത ലോകത്തേയ്ക്ക് കടന്ന് വന്നത്. സംവിധായകൻ ഗൗതം മേനോന്റെ ചിത്രങ്ങളിൽ സ്ഥിരമായി സംഗീതസംവിധാനം ചെയ്തിരുന്നത് ഹാരിസ് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന മിന്നലെ, കാക്ക കാക്ക, വേട്ടായാട് വിളയാട്, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ സിനിമകളിലെ ഗാനങ്ങളും ജനപ്രീതി നേടി.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ഗലീലിയോ ഗലീലി* - ```ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം ഗലീലിയോയ്ക്കാണ്.```
*🌷കെ.ടി. അച്യുതൻ* - കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു കെ.ടി. അച്യുതൻ (ജനനം ഏപ്രിൽ , 1911 - മരണം ജനുവരി 8, 1999) . കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി തൊഴിൽ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിൽകൂടി സജീവ രാഷ്ട്രിയത്തിൽ കടന്നുവന്ന അദ്ദേഹം അഭിഭാഷകാനായിരിക്കെ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറംഗമായിരുന്നു. പിൽക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന് എസ്.എൻ.ഡി.പി.യുടെ പ്രവർത്തനങ്ങളിൽ സജീവമായി. ശ്രീനാരയാണ ഗുരുവുമായി അദ്ദേഹത്തിന്റെ കുടുംബത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.
*🌷റോബർട്ട് ബേഡൻ പവൽ* - ```സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ). റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു. 1907-ൽ ബ്രൗൺസീ ദ്വീപിൽ അദ്ദേഹം സംഘടിപ്പിച്ച ക്യാംപ്, ലോകത്തിലെ ആദ്യ സ്കൗട്ട് ക്യാംപ് ആയി കണക്കാക്കുന്നു. 1907-ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച സ്കൗട്ടിംഗ് കുട്ടികൾക്ക് (Scouting for Boys) എന്ന പുസ്തകം സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥം ആണ്.```
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (08-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
_ഞായർ ക്ലാസ് ഇല്ല_
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️08.00 am* - കെമിസ്ട്രി
*▶️08.30 am* - ഫിസിക്സ്
*▶️09.00 am* - ബിസിനസ് സ്റ്റഡീസ്
*▶️09.30 am* - അക്കൗണ്ടൻസി
*▶️10.00 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️10.30 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️11.00 am* - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️11.30 am* - മാത്തമാറ്റിക്ക്സ്
*▶️12.00 pm* - ഫിസിക്സ്
*▶️12.30 pm* - ബോട്ടണി
*▶️01.00 pm* - ബിസിനസ് സ്റ്റഡീസ്
*▶️01.30 pm* - ഹിസ്റ്ററി
*▶️02:00 pm* - ബിസിനസ് സ്റ്റഡീസ്
*▶️02:30 pm* - പൊളിറ്റിക്കൽ സയൻസ്
*▶️03.00 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
*▶️03.30 pm* - മാത്തമാറ്റിക്സ്
*▶️04:00 pm* - ജിയോഗ്രഫി
*▶️04.30 pm* - സോഷ്യോളജി
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (08-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#AsianetTV🔻🔻*
രാവിലെ 8.30 ന്
🎬ശൃംഗാരവേലൻ
വൈകീട്ട് 3 മണിക്ക്
🎬ലവകുശ
രാത്രി 10.30 ന്
🎬സ്നേഹവീട്
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ആലഞ്ചേരി തമ്പ്രാക്കൾ
രാവിലെ 10 മണിക്ക്
🎬ബാബാകല്യാണി
ഉച്ചയ്ക്ക് 1 മണിക്ക്
🎬സൺഡേ ഹോളിഡേ
വൈകിട്ട് 4 മണിക്ക്
🎬ലോലിപോപ്പ്
രാത്രി 7 മണിക്ക്
🎬നായാട്ട്
രാത്രി 10 മണിക്ക്
🎬 മാസ്റ്റേഴ്സ്
*🎥#AsianetPlus🔻🔻*
രാവിലെ7 മണിക്ക്
🎬മറുപുറം
രാവിലെ 9.30 ന്
🎬ബന്ധുക്കൾ ശത്രുക്കൾ
ഉച്ചയ്ക്ക് 12.30 ന്
🎬ചെപ്പ്
വൈകീട്ട് 3 മണിക്ക്
🎬ശുഭയാത്ര
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ഭയ്യാ ഭയ്യാ
ഉച്ചയ്ക്ക് 2 മണിക്ക്
🎬ഭൈരവ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬മുല്ലമൊട്ടും മുന്തിരിച്ചാറും
രാവിലെ 10 മണിക്ക്
🎬അങ്ങനെ തുടങ്ങി
ഉച്ചയ്ക്ക് 1 മണിക്ക്
🎬 സാൾട്ട് & പെപ്പർ
വൈകിട്ട് 4 മണിക്ക്
🎬ജോ& ദി ബോസ്
രാത്രി 7 മണിക്ക്
🎬പാവാട
രാത്രി 10 മണിക്ക്
🎬ജനനായകൻ
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬സഹോ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ചട്ടമ്പിനാട്
വൈകീട്ട് 3.30 ന്
🎬100
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬ബ്രിട്ടീഷ് മാർക്കറ്റ്
രാവിലെ 9 മണിക്ക്
🎬കൈതി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ആമ്പള
വൈകീട്ട് 4 മണിക്ക്
🎬കുരുവി
രാത്രി 8.30 ന്
🎬പാണ്ഡ്യനാട്
രാത്രി 11.30 ന്
🎬ഭായ്
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഗജരാജമന്ത്രം
രാവിലെ 10 മണിക്ക്
🎬നാടോടിക്കാറ്റ്
വൈകിട്ട് 3 മണിക്ക്
🎬MR.ബട്ട്ലർ
വൈകീട്ട് 5.30 ന്
🎬ഐ ജി
രാത്രി 8.30 ന്
🎬തൊമ്മനും മക്കളും
രാത്രി 11.30 ന്
🎬ഇനിയും കഥ തുടരും
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬സൗണ്ട് ഓഫ് ബൂട്ട്
ഉച്ചയ്ക്ക് 1.30 ന്
🎬കട്ടപ്പനയിലെ ഋതിക് റോഷൻ
വൈകീട്ട് 4.15 ന്
🎬വർഗം
രാത്രി 6.45 ന്
🎬ലോനപ്പന്റെ മാമോദീസ
📺📺📺📺📺📺📺📺
Post a Comment