കെ.അനിൽകുമാറിൻ്റെ ഫോട്ടോ അനാവരണം ചെയ്തു
ന്യൂമാഹി: ഏടന്നൂരിലെ ടാഗോർ ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂം പ്രസിഡന്റായിരിക്കെ അന്തരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അനിൽ കുമാറിന്റെ ഫോട്ടോ അനാവരണം ചെയ്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി പവിത്രൻ മൊകേരി ലൈബ്രറി ഹാളിൽ ഫോട്ടോ അനാവരണം ചെയ്തു. എസ്.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഓണവസന്തo - 2021 വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.പി. അജയകുമാർ പ്രസംഗിച്ചു.
Post a Comment