o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്☆☆ സിവില്‍ സപ്ലൈസ് ആ൯റ് കണ്‍സ്യൂമ൪ അഫയേ൪സ്




മയ്യഴിയിലെ മുഴുവന്‍ എ‌ എ വൈ / പിഎച്ച്എച്ച് (ബി‌പി‌എല്‍) റേഷന്‍ കാർഡ്  ഉടമകൾക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സ്കീം പ്രകാരം അനുവദിക്കപ്പെട്ടിടുള്ള ഡിസംബർ 2021,  ജനുവരി 2022 മാസത്തെ സൗജന്യ റേഷന്‍ 06.01.2022 (വ്യാഴം), 07.01.2022 (വെള്ളി)  എന്നീ ദിവസങ്ങളിൽ  താഴെ പറയുന്ന  കേന്ദ്രങ്ങളില്‍ വെച്ച് ബ്രാക്കറ്റില്‍ കൊടുത്ത ഡിപ്പോ  നമ്പര്‍ പ്രകാരം വിതരണം ചെയ്യുന്നതാണ്.  വിതരണ സമയം കാലത്ത് 9 മണി മുതല്‍ 1 മണി വരെ ആണ്.


വിതരണ കേന്ദ്രവും ഡിപ്പോ നമ്പറും :


  ഫിഷറീസ് കമ്മ്യൂണിറ്റി ഹാൾ പാറക്കല്‍ (1,2,3,4,5,16),

അംഗനവാടി  ചെമ്പ്ര (15, 10),

ജവഹർ മിനി ബാലഭവൻ പള്ളൂർ (KGGHS compound) (9,6,18,7),

അംഗനവാടി വെസ്റ്റ് പള്ളൂർ (Nr. ശ്രീ സുബ്രമണ്യൻ കോവിൽ) (8, 17),

 അംഗനവാടി പന്തക്കൽ-2 (Nr. ഹസ്സൻ മുക്ക്) (11,12,13,14). 


സൗജന്യ അരി വാങ്ങാൻ വരുന്ന വ്യക്തിയുടെ പേര് റേഷന്‍ കാർഡിൽ ഉണ്ടായിരിക്കണം. ഇവർ ഫെയ്‌സ് മാസ്ക് ധരിക്കുകയും  റേഷന്‍  കാർഡും തിരിച്ചറിയൽ രേഖയും പേനയും ആവശ്യമായ  സഞ്ചിയുമായി വിതരണ കേന്ദ്രത്തിലെത്തി സാമൂഹിക അകലം പാലിച്ച് അരി കൈപറ്റേണ്ടതാണ്. 


പ്രായാധിക്യമുള്ളവർ/ ക്വാറൻറ്റയിൻ ചെയ്ത ആളുകൾ അരിവാങ്ങാൻ  അവരുടെ ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണ്. 

 

Post a Comment

Previous Post Next Post