മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസ്സ് നടത്തി
*മാഹി*
മാഹി സി.എഛ്.സെന്‍റര്‍
തളിപ്പറമ്പ് സി.എഛ്.സെ
ന്‍ററിന്‍റെ സഹകരണത്തോ
ടുകൂടി മാഹ് ബി.എഡ്.കോ
ളേജ് ഓഡിറ്റോറിയത്തില്‍
വെച്ച് ജനുവരി 9 - ന്
ഞായറാഴ്ച ഉച്ചക്ക് 2 മണി
മുതല്‍ വൈകുന്നേരം
6 മണി വരെ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസ്സ്
നടത്തി.
മാഹി പൂഴിത്തല ജുമാ
മസ്ജിദ് ഖത്തീബ് ശറഫുദ്ധീന്‍ അഷ്റഫിയുടെ
പ്രാര്‍ത്ഥനാനന്തരം
മാഹി സി.എഛ്.സെന്‍റര്‍
പ്രസിഡണ്ട് എ.വി.യൂസഫിന്‍റെ അധ്യക്ഷതയില്‍
ബഹുമാനപ്പെട്ട പുതുച്ചേരി
മുസ്ലീം ലീഗ് സംസ്ഥാന
കമ്മിറ്റി പ്രസിഡണ്ട്
ടി.ഇബ്രാഹിം കുട്ടി പരിപാടി
ഉദ്ഘാടനം ചെയ്തു.
ഇംതിയാസ് മഞ്ചക്കല്‍
സ്വാഗതം പറഞ്ഞു.
എ.വി.സിദ്ധീക് ഹാജി,
വസീം ടി.കെ.,ഡോ.മുഹ
മ്മദ് എന്നിവര്‍ ആശംസ
യര്‍പ്പിച്ചു.
പരിശീലന ക്ലാസ്സ് അല്‍
ഹാജ് മുസ്തഫ തളിപ്പറമ്പ്
അവര്‍കളുടെ നേതൃത്വ
ത്തില്‍ നടത്തുകയും
സഹായികളായി മാഹി
സി.എഛ്.സെന്‍റര്‍ വോള
ന്‍റിയര്‍ വിങ്ങിലെ അജ്മല്‍,
നിഹാദ്, നംഷീര്‍, ഉബൈസ്,
അബ്സീര്‍.എ.വി, നിയാസ്
എന്നിവര്‍ പങ്കെടുക്കുകയും
ചെയ്തു.
അതിനോടനുബന്ധിച്ച്
സി.എഛ്.സെന്‍റര്‍ വോളന്‍റിയേര്‍സ് ക്യാമ്പ് നടത്തുകയും ചെയ്തു.
ക്ലാസ്സ് കോഡിനേറ്റര്‍ ആയ
അല്‍ഹാജ് മുസ്തഫ തളിപ്പറമ്പ് അവര്‍കളെ മുസ്ലീം ലീഗ് പ്രസിഡണ്ട് ജനാബ്
ടി.ഇബ്രാഹിംകുട്ടി പൊന്നാടയും മൊമെന്‍റോയും
ധല്‍കി ആദരിച്ചു.
ടി.സുബൈര്‍ നന്ദിപ്രകാശനം
നടത്തി.
Post a Comment