o ബൈപ്പാസ് നിർമ്മാണം, സർവ്വീസ് റോഡിൽ നിന്നും പ്രവേശനമില്ല; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു.*
Latest News


 

ബൈപ്പാസ് നിർമ്മാണം, സർവ്വീസ് റോഡിൽ നിന്നും പ്രവേശനമില്ല; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു.*

 *ബൈപ്പാസ് നിർമ്മാണം, സർവ്വീസ് റോഡിൽ നിന്നും പ്രവേശനമില്ല; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ  പ്രവൃത്തി തടഞ്ഞു.





അഴിയൂർ:

മാഹി -തലശ്ശേരി ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായുള്ള സർവ്വീസ് റോഡിൽ നിന്നും രണ്ട് റോഡുകൾക്കും എട്ട് വീടുകൾക്കും പ്രവേശനം ലഭിക്കുന്നത് സംബന്ധിച്ച് കൃത്യത വരുത്താത്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു. പുതുതായി നിർമ്മിക്കുന്ന സർവ്വീസ് റോഡിൽ നിന്നും ഒരടി ഉയർന്നിട്ടാണ് ഡ്രൈയിനേജ് നിർമ്മിച്ചിരിക്കുന്നത്. ഇത് കാരണം വാഹനങ്ങൾ വീടുകളിലേക്ക് കയറാൻ പ്രയാസപ്പെടും. ഇത് ശ്രദ്ധയിൽ പെടുത്തിയിട്ടും  കൃത്യത വരുത്താൻ അധികൃതർ  തയ്യാറായിട്ടില്ല. തുടർന്നാണ് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെമ്പർ സാലിം പുനത്തിലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. അഴിയൂർ പഞ്ചായത്ത് 16ആം വാർഡിലെ മാഹി ബൈപ്പാസ് തുടങ്ങുന്ന  തെക്ക് ഭാഗത്താണ് റോഡിൽ നിന്നും ഡ്രൈയിനേജ് ഉയർന്ന് നിൽക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ പാത അധികൃതർക്ക് പ്രവൃത്തി നടത്തുന്ന ഇ കെ കെ കമ്പനി മുഖേന എട്ട് മാസം മുമ്പ് കത്ത് നൽകിയിരുന്നു. പ്രവൃത്തി പൂർത്തിയാവാനായിട്ടും വീടുകളിലെ പ്രവേശനം സംബന്ധിച്ച് കൃത്യത വരുത്താൻ അധികൃതർ തയ്യാറായിട്ടില്ല.  ഇന്ന് കാലത്ത് ഈ ഭാഗത്ത് പ്രവൃത്തി നടത്തുന്നത് വാർഡ് മെമ്പർ സാലിം പുനത്തിൽ ഇടപെട്ട് തടയുകയായിരുന്നു.

Post a Comment

Previous Post Next Post