നിര്യാതനായി
മാഹി: പൗരപ്രമുഖനും ശ്രീനാരായണീയനും സാമൂഹിക പ്രവർത്തകനും ദീർഘകാലം മാതൃഭൂമി ഏജൻ്റുമായിരുന്ന പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപത്തെ വള്ളിൽ ഹൗസിൽ വള്ളിൽ ദാമു (90) അന്തരിച്ചു.
ഇടയിൽ പീടിക ഗുരുമന്ദിരം സ്ഥാപക വൈസ് പ്രസിഡൻ്റും നിലവിലെ വൈസ് പ്രസിഡൻ്റുമാണ്. നാല് പതിറ്റാണ്ട് കാലത്തോളം മാതൃഭൂമി ഇടയിൽ പീടിക ഏജൻ്റായിരുന്നു.
ഭാര്യ: കുനിയിൽ മാറോളി ജാനു.
മക്കൾ: സോമൻ പന്തക്കൽ (ലേഖകൻ, മനോരമ, മാഹി), സജിത (മാഹി ഡൻ്റൽ കോളേജ്), സലിന (ഗവ. എൽ.പി.സ്കൂൾ, പളളൂർ വെസ്റ്റ് ), സഹിമ.
മരുമക്കൾ: സിന്ധു (ചാലക്കര എക്സൽ പബ്ലിക് സ്കൂൾ), അനിൽകുമാർ (റിട്ട. ഗവ. പോളിടെക്നിക്, കണ്ണൂർ), അനൂപ് കുമാർ (മാഹി മെഡിക്കൽ സെൻ്റർ, മാഹി).
സഹോദരി: പരേതയായ നാണി.
Post a Comment