ആനിയയുടെ ചിത്രപ്രദർശനം തിരുവങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്തു
തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആനിയയുടെ ചിത്രപ്രദർശനം തിരുവങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മദനൻ.
ചിത്രകല പഠിക്കാൻ കേരളത്തിലുടനീളം കേന്ദ്രങ്ങളുണ്ട്. എന്നാൽ ചിത്രകല ജീനിൽ വളരുന്ന പ്രദേശമാണ് തലശേരി. തലശേരിയിലെ കുട്ടികളുടെ പെയിൻ്റിംഗുകളിൽ പഴയ പാരമ്പര്യം കാണാനാകുമെന്നും മദനൻ പറഞ്ഞു.
ചിത്രകാരൻ കെ.കെ മാരാർ അധ്യക്ഷനായി. ചിത്രകലാ നിരൂപകൻ എ.ടി മോഹൻരാജ്, ചിത്രകാരൻമാരായ ശശി കണ്ടോത്ത്, ബി.ടി.കെ അശോക്, തിരുവങ്ങാട് ഗേൾസ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ്, പ്രധാന അധ്യാപിക ടി.ടി രജിനി, കെ.എം അച്ചുതൻ എന്നിവർ സംസാരിച്ചു. സ്പോർട്ടിംഗ് യൂത്ത്സ് ലൈബ്രറി സെക്രട്ടറി സി.വി സുധാകരൻ സ്വാഗതവും സി.പി രാമദാസ് നന്ദിയും പറഞ്ഞു.
ആനിയ ഇതിനോടകം വരച്ചു തീർത്ത 30 ചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. ആനിയയുടെ പിറന്നാൾ ദിനം കൂടിയായ ജനുവരി ഒന്നിന് ആരംഭിച്ച ചിത്രപ്രദർശനം 6 ന് സമാപിക്കും.
Post a Comment