മാഹി :പുതുശ്ശേരി കേന്ദ്രഭരണ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുനിസിപ്പാലിറ്റികളിലെ വാർഡു തിരിച്ചുളള സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചിരിക്കുന്നു .
മയ്യഴി മുനിസിപ്പാലിറ്റിയിലെ 10 വാർഡുകളിലേയും ബൂത്ത് അടിസ്ഥാനത്തിലുളള പുതുക്കിയ കരട് വോട്ടർ പട്ടിക മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് ഇരട്ടപിലാക്കൂൽ , പളളൂരിലും ( എ.വി.എസ്.ഹാൾ , പളളൂർ ) ( വാർഡ് നമ്പർ . 1 , 2 , 3 , 4 , 5 , 6 ) , മാഹി മുനിസിപ്പൽ ആഫീസിലും ( വാർഡ് നമ്പർ . 7 , 8 , 9 , 10 ) പൊതുജനങ്ങളുടെ അറിവിലേക്കും പരിശോധനയ്ക്കുമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു .
വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനോ ( 01.01.2022 ന് 18 വയസ്സ് പൂർത്തിയായവർ ) , നീക്കം ചെയ്യാനോ , നിലവിലുളള വിവരങ്ങളിൽ വല്ല മാറ്റം വരുത്തുവാനോ ആഗ്രഹിക്കുന്നവർ 01.01.2022 മുതൽ 07.01.2022 വരെ ( ഫോറം അനുയോജ്യമായ ഫോറങ്ങളിൽ 7 , 8 , 9 , 10 , 11 ) അപേക്ഷിക്കാവുന്നതാണെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ അറിയിച്ചിരിക്കുന്നു . നമ്പർ നിയമ സഭ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷിച്ചവർ മുനിസിപ്പാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രത്യേകമായി അപേക്ഷിക്കേണ്ടതാണ് , - അത്തരം ആക്ഷേപ , അവകാശ അപേക്ഷകൾ മുനിസിപ്പാൽ ഷോപ്പിംഗ് കോംപ്ലക്സ് ഇരട്ടപിലാക്കൽ , പളളൂരിലും ( എ.വി.എസ്.ഹാൾ , പളൂർ ) ( വാർഡ് നമ്പർ 1 , 2 , 3 , 4 , 5 , 6 ) മയ്യഴി മുനിസിപ്പാൽ ഓഫീസിലും ( വാർഡ് നമ്പർ . 7 , 8 , 9 , 10 07.01.2022 ന് മുമ്പായി സമർപ്പിക്കേണ്ടതാണ് .
Post a Comment