o 75 കോടി സൂര്യ നമസ്കാർ ദേശീയ പരിപാടിയുടെ ഭാഗമായി മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സൂര്യ നമസ്കാര കാമ്പയിൻ
Latest News


 

75 കോടി സൂര്യ നമസ്കാർ ദേശീയ പരിപാടിയുടെ ഭാഗമായി മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സൂര്യ നമസ്കാര കാമ്പയിൻ

 75 കോടി സൂര്യ നമസ്കാർ ദേശീയ പരിപാടിയുടെ ഭാഗമായി മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സൂര്യ നമസ്കാര കാമ്പയിൻ




ദേശീയ ആയുഷ് വകുപ്പിൻറെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി സംഘടിപ്പിച്ച *"75 കോടി സൂര്യ നമസ്കാർ"* പരിപാടിയോടനുബന്ധിച്ച് രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സൂര്യനമസ്കാര കാമ്പയിൻ സംഘടിപ്പിച്ചു. 


ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷം - ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 13 സൂര്യനമസ്കാരം വീതം  21 ദിവസങ്ങളിലായാണ് ആയുഷ് വകുപ്പ് പരിപാടി നടത്തുന്നത്. സൂര്യനമസ്കാരം ജീവിതചര്യ യുടെ ഭാഗമാക്കി നല്ല ആരോഗ്യ ശീലം വളർത്തുക എന്നതാണ് ഉദ്ദേശ ലക്ഷ്യം. 


ആയുർവേദ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ സൂര്യനമസ്കാര പരിപാടിയിൽ പങ്കാളികളായി.  


ആയുർവേദ മെഡിക്കൽ കോളേജ് യോഗടീച്ചർ ഡോ. സി കെ റീമ നേതൃത്വം നൽകി.  ഡോ. ലെജിൽ ചന്ദ്രൻ, ഡോ. ദീപ്തി, ഡോ.അസ്ഗർ, തുടങ്ങിയവർ  സംബന്ധിച്ചു.   



Post a Comment

Previous Post Next Post